Photo:OPPO
ഓപ്പോ എഫ്23 താമസിയാതെ ഇന്ത്യയില്‍ അവതരിപ്പിക്കും. ഓപ്പോ എഫ്23 പ്രോ 5ജി-യ്‌ക്കൊപ്പമായിരിക്കും എഫ്23-യും അവതരിപ്പിക്കുക എന്നാണ് കരുതുന്നത്. അവതരിപ്പിക്കുന്നതിന് മുമ്പ് ഓപ്പോ എഫ്23-യുടെ സവിശേഷതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചുതുടങ്ങി.
ടിപ്പ്സ്റ്ററായ മുകുള്‍ ശര്‍മ ഓപ്പോ എഫ്23 ഫോണിന്റെ കളര്‍ ഓപ്ഷനുകള്‍ എന്താണെന്നും സവിശേഷതകള്‍ എന്താണെന്നുമുള്ള വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ശര്‍മയുടെ തന്നെ ട്വീറ്റിലെ വിവരങ്ങള്‍ ശരിവെക്കുന്നതാണ് മറ്റൊരു ടിപ്പ്സ്റ്ററായ ഇഷാന്‍ അഗര്‍വാളിന്റെയും ട്വീറ്റ്. ഡിസൈന്‍ സംബന്ധിച്ച വിവരങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
മേയ് 15-ന് ഓപ്പോ എഫ്23 പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കറുപ്പ്, സ്വര്‍ണ നിറങ്ങളിലാവും ഫോണ്‍ വിപണിയിലെത്തുക എന്നാണ് ടിപ്സ്റ്റര്‍മാര്‍ പറയുന്നത്. 28999 രൂപയായിരിക്കും ഇതിന്റെ എട്ട് ജിബി റാം + 256 ജിബി പതിപ്പിന്. മറ്റ് സ്റ്റോറേജ് ഓപ്ഷനുകള്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. 5ജിബി വിര്‍ച്വല്‍ റാമും 1 ടിബി എസ്ഡി കാര്‍ഡ് സൗകര്യവും ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.
6.72 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ആയിരിക്കും ഫോണിനെന്നാണ് പ്രതീക്ഷിക്കുന്നത്. എഫ് 21 പ്രോ 5ജി-യില്‍ ഉണ്ടായിരുന്ന സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസര്‍ ചിപ്പ് തന്നെ ആയിരിക്കും എഫ് 23-യിലെന്നാണ് കരുതുന്നത്. ആന്‍ഡ്രോയിഡ് 13 ഓഎസ് ആയിരിക്കും.
64 എംപി പ്രധാന സെന്‍സറും 2 എംപി മോണോക്രോ സെന്‍സറും 2 എംപി മാക്രോ ക്യാമറയും അടങ്ങുന്ന ട്രപ്പിള്‍ റിയര്‍ ക്യാമറ സംവിധാനം ആയിരിക്കും ഇതില്‍. 32 എംപി സെല്‍ഫി ക്യാമറയുമുണ്ടാവും. 5,000 എംഎഎച്ച് ബാറ്ററിയില്‍ 67 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും പ്രതീക്ഷിക്കാം. കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലാത്ത പലവഴിയെ ചോര്‍ന്നു കിട്ടിയതും ഈ മേഖലയിലെ അനലിസ്റ്റുകളും പങ്കുവെച്ച വിവരങ്ങളാണിവ.
Content Highlights: oppo f23 5g features leaked before launch
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..