പ്രതീകാത്മക ചിത്രം | Photo: Mathrubhumi
ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഇന്ത്യയിലും അവതരിപ്പിച്ചു. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വെള്ളിയാഴ്ച കമ്പനി ഇക്കാര്യം അറിയിച്ചത്.
ഇതിന് മുമ്പുണ്ടായിരുന്ന പതിപ്പ് ജിപിടി 3.5 അടിസ്ഥാനമാക്കിയുള്ള സേവനമാണ് സാധാരണ ചാറ്റ് ജിപിടി ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എന്നാല്‍ ചാറ്റിജിപിടി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് കമ്പനി അടുത്തിടെ അവതരിപ്പിച്ച എഐ ഭാഷാമോഡലായ ജിപിടി -4 അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാവും.
മുന്‍ഗാമിയേക്കാള്‍ സുരക്ഷിതവും കൂടുതല്‍ കൃത്യതയും ഉണ്ടാവും ജിപിടി-4 നെന്ന് കമ്പനി പറയുന്നു. ഭാവിയില്‍ വാക്കുകള്‍ക്കൊപ്പം ചിത്രങ്ങളും നിര്‍ദേശങ്ങളായി നല്‍കാനാകും. അതുകൊണ്ട് ജിപിടി-4 നെ ഒരു 'മള്‍ട്ടി മോഡല്‍' എന്നാണ് ഓപ്പണ്‍ എഐ വിശേഷിപ്പിക്കുന്നത്. തൊഴില്‍ പരവും, അക്കാദമികവുമായ ചില ജോലികളില്‍ മനുഷ്യന് തുല്യമായ രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാന്‍ ജിപിടി 4ന് സാധിക്കുമെന്ന് ഓപ്പണ്‍ എഐ പറയുന്നു. എങ്കിലും യഥാര്‍ത്ഥ ലോക പശ്ചാത്തലത്തില്‍ മനുഷ്യനേക്കാള്‍ പിറകിലാണ് ജിപിടി-4 എന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. അതേസമയം ചിത്രങ്ങള്‍ നല്‍കാനാകുന്ന സൗകര്യം ഇപ്പോള്‍ അവതരിപ്പിച്ചിട്ടില്ല.
ഉപഭോക്താവ് നല്‍കുന്ന ടെക്‌സ്റ്റിലെ 25000 വാക്കുകള്‍ പ്രോസസ് ചെയ്യാനുള്ള കഴിവുണ്ട് ജിപിടി-4 ന്. ഉപഭോക്താവ് പങ്കുവെക്കുന്ന ലിങ്കിലെ ടെക്സ്റ്റുകള്‍ പ്രൊസസ് ചെയ്യാനുമാവും. ജിപിടി-4 ന്റെ പുതിയ കഴിവുകള്‍ ആദ്യം ഉപയോഗിക്കാനാവും എന്നതാണ് ചാറ്റ്ജിപിടി പ്ലസ് സബ്‌സ്‌ക്രിപ്ഷന്റെ നേട്ടം.
Content Highlights: OpenAI’s ChatGPT Plus with GPT-4 access
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..