Photo: Mathrubhumi
ചാറ്റ് ജിപിടിയുടെ ഐഓഎസ് ആപ്പ് വ്യാഴാഴ്ച പുറത്തിറക്കി. സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്പ് ആണിത്. ഓപ്പണ്‍ എഐയുടെ ഓപ്പണ്‍ സോഴ്‌സ് സ്പീച്ച് റെക്കഗ്നിഷന്‍ മോഡലായ വിസ്പറും ഈ ആപ്പിലുണ്ട്. ഐഫോണിലും ഐപാഡിലും പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ആപ്പിള്‍ ആപ്പ്‌സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. യുഎസിലാണ് ആപ്പ് ആദ്യം അവതരിപ്പിക്കുക. മറ്റ് രാജ്യങ്ങളിലേക്ക് വരുന്ന ആഴ്ചകളില്‍ ആപ്പ് എത്തിക്കുമെന്നും ഓപ്പണ്‍ എഐ വ്യക്തമാക്കി.
ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ പദ്ധതിയുണ്ടെന്ന് ഓപ്പണ്‍ എഐ യാതൊരുവിധ സൂചനയും ഓപ്പണ്‍ ഏഐ ഇതുവരെ നല്‍കിയിരുന്നില്ല. ഐഓഎസ് ആപ്പ് പുറത്തിറക്കിയ സ്ഥിതിയ്ക്ക് താമസിയാതെ ആന്‍ഡ്രോയിഡ് ആപ്പും കമ്പനി അവതരിപ്പിച്ചേക്കും.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അവതരിപ്പിക്കപ്പെട്ട ചാറ്റ് ജിപിടി എന്ന എഐ ചാറ്റ്‌ബോട്ടിന് മികച്ച രീതിയില്‍ ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. കത്തെഴുതാനും, കവിതയും കഥയും എഴുതാനും ഉള്‍പ്പടെ പലവിധ രീതിയില്‍ മനുഷ്യസമാനമായ രീതിയില്‍ എഴുതാനും ഇന്റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങള്‍ ആവശ്യപ്പെടുന്ന രീതിയില്‍ എഴുതി നല്‍കാനുമെല്ലാം ചാറ്റ് ജിപിടിയ്ക്ക് സാധിക്കും. ജനുവരിയോടെ ഇതിന് പത്ത് കോടി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുണ്ട്.

പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ചാറ്റ് ജിപിടിയ്ക്ക് പെട്ടെന്നുണ്ടായ ജനപ്രീതി പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഓപ്പണ്‍ എഐ. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസര്‍, ബിങ് സെര്‍ച്ച് എഞ്ചിന്‍ എന്നിവയിലെല്ലാം ഇതിനകം ചാറ്റ് ജിപിടി സൗകര്യം എത്തിയിട്ടുണ്ട്. ഓപ്പേര ബ്രൗസര്‍, സ്‌നാപ്ചാറ്റ് പോലുള്ള മറ്റ് സേവനങ്ങളും ഇതിനകം ചാറ്റ് ജിപിടി സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
സാങ്കേതിക വിദ്യാ വിപണിയില്‍ എഐ അധിഷ്ഠിതമായ മറ്റൊരു മത്സരം സൃഷ്ടിച്ചെടുക്കാന്‍ ഓപ്പണ്‍ എഐയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ രംഗത്തെ മുന്‍നിരക്കാരാവാന്‍ ചാറ്റ് ജിപിടി മൈക്രോസോഫ്റ്റിനെയും ഓപ്പണ്‍ എഐയെയും വലിയ രീതിയില്‍ സഹായിക്കുകയും ചെയ്തു.
ഫെബ്രുവരിയില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന ചാറ്റ് ജിപിടി പ്ലസ് എന്ന സബ്‌സ്‌ക്രിപ്ഷന്‍ സേവനവും ഓപ്പണ്‍ എഐ അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം ചാറ്റ് ജിപിടി നല്‍കുന്ന വിവരങ്ങളില്‍ പിഴവുകള്‍ സംഭവിക്കാമെന്ന മുന്നറിയിപ്പ് ഓപ്പണ്‍ എഐ നല്‍കുന്നുണ്ട്. ഇതില്‍ തെറ്റായ വിവരങ്ങള്‍ കടന്നു കൂടാനിടയുണ്ട്. മൊബൈല്‍ ആപ്പിലും ഇതേ മുന്നറിയിപ്പ് കമ്പനി നല്‍കുന്നുണ്ട്. സ്വകാര്യ വിവരങ്ങള്‍ ഒന്നും ചാറ്റ് ജിപിടിയുമായി പങ്കുവെക്കരുതെന്നും കമ്പനി നിര്‍ദേശിക്കുന്നു.
Content Highlights: chat gpt, mobile app, chat gpt in iphone, appstore, ai chat bot, technology news, malayalam news
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..