വണ്‍ വെബ്ബിന്റെ 72 ഉപഗ്രഹങ്ങളുടെ വിക്ഷേപണം; ഇസ്രോയ്ക്ക് കിട്ടുക 2000 കോടി


Photo: ISRO

ശ്രീഹരിക്കോട്ട: ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന് വേണ്ടി തയ്യാറാക്കിയ 72 ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി വണ്‍ വെബ്ബ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇസ്രോയ്ക്ക് (ISRO) നല്‍കുക 2000 കോടി രൂപ.

ഫ്രഞ്ച് സാറ്റലൈറ്റ് കമ്പനിയായ യൂടെല്‍സാറ്റ് കമ്മ്യൂണിക്കേഷന്‍സും വണ്‍ വെബ്ബും തമ്മിലുള്ള ലയനം 2023 ഏപ്രില്‍-മെയ് മാസങ്ങളില്‍ പൂര്‍ത്തിയാകുമെന്നും യൂടെല്‍സാറ്റ് പൂര്‍ണമായും വണ്‍വെബിന്റെ സഹ-സ്ഥാപനമായി മാറുമെന്നും കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.



ഞായറാഴ്ച രാത്രി 12.07 ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റില്‍ 36 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് 1000 കോടി രൂപ ഇസ്രോയ്ക്ക് നല്‍കുമെന്ന് വണ്‍വെബ്ബ് ചെയര്‍മാന്‍ സുനില്‍ മിത്തല്‍ ഭാരതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ നടക്കുന്ന മറ്റൊരു വിക്ഷേപണത്തിലും 36 ഉപഗ്രങ്ങള്‍ വിക്ഷേപിക്കും.

648 ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കാനാണ് വണ്‍വെബ്ബ് ലക്ഷ്യമിടുന്നത്. ലോക വ്യാപകമായി ബ്രോഡ്ബാന്റ് സേവനം എത്തിക്കുകയാണ് ലക്ഷ്യം.

വണ്‍വെബ്ബിന്റെ പത്ത് ശതമാനം ഉപഗ്രഹങ്ങളാണ് ഇസ്രോ വിക്ഷേപിക്കുക. ഇതിനായി ആകെ ചിലവാകുക 2000 കോടി രൂപയാണ്. ഭാരതി ഗ്ലോബല്‍ എംഡി ശ്രാവണ്‍ മിത്തല്‍ പറഞ്ഞു.

ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങള്‍ കമ്പനിയ്ക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ചില ഉപഗ്രഹങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിക്കാനും വണ്‍ വെബ്ബ് ആലോചിക്കുന്നുണ്ട്. അതേസമയം യൂടെല്‍സാറ്റിന്റെ ജിയോ സ്‌റ്റേഷനറി ഉപഗ്രങ്ങള്‍ പ്രയോജനപ്പെടുത്തുന്നതും കമ്പനി പരിഗണിക്കുന്നുണ്ട്.

Content Highlights: OneWeb pays about Rs 2,000 cr to India for launching 72 satellites

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented