വണ്‍പ്ലസ് കുറഞ്ഞ നിരക്കില്‍ സ്മാര്‍ഫോണ്‍ പുറത്തിറക്കാനൊരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ട്. അത് ശരിയാണെന്ന് സ്ഥിരീകരിച്ച് കുറഞ്ഞ നിരക്കിലുള്ള പുതിയ സ്മാര്‍ട്‌ഫോണ്‍ പരമ്പര പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ചൊവ്വാഴ്ച ഒരു ബ്ലോഗ്‌പോസ്റ്റിലാണ് പുതിയ ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങുന്ന വിവരം വണ്‍പ്ലസ് പുറത്തുവിട്ടത്.
ദൈനംദിന ആവശ്യങ്ങള്‍ക്കുതകുന്ന വിധത്തില്‍ താങ്ങാവുന്ന വിലയിലുള്ള സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുകയാണ് എന്ന് കമ്പനി ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ ഏതെല്ലാം ഫോണുകളാണ് പുറത്തിറക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വണ്‍പ്ലസ് സെഡ് എന്നൊരു മോഡല്‍ ഇക്കൂട്ടത്തില്‍ ഉണ്ടാകുമെന്നാണ് അഭ്യൂഹം. അതേസമയം 'വണ്‍പ്ലസ് ലൈറ്റ് സെഡ് തിങ്‌സ്' (“OnePlusLiteZThings) എന്ന പേരില്‍ ഒരു ട്വിറ്റര്‍ അക്കൗണ്ട് കമ്പനി തുടങ്ങിയിട്ടുണ്ട്. അങ്ങനെ എങ്കില്‍ വണ്‍ പ്ലസ് സെഡ് എന്നോ വണ്‍പ്ലസ് ലൈറ്റ് സെഡ് എന്നോ ആയിരിക്കാം ഫോണിന്റെ പേര്. അതറിയാന്‍ ഇനിയും കാത്തിരിക്കണം. ജൂലായില്‍ ത്‌ന്നെ ഫോണ്‍ പുറത്തിറക്കാനാണ് സാധ്യത.
വിലക്കുറവില്‍ ഒരു സ്മാര്‍ട് ടിവി വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് വണ്‍പ്ലസ്. ജൂലായില്‍ ടിവി പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 20000 രൂപയില്‍ താഴെ വിലയ്ക്കാവും ടിവി വിപണിയിലെത്തുക. ഇതോടൊപ്പം ചിലപ്പോള്‍ ഫോണും അവതരിപ്പിച്ചേക്കാം.
Content Highlights: oneplus confirms affordable smartphones
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..