വണ്‍പ്ലസിന്റെ പുതിയ ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ഫോണ്‍ യൂസര്‍ ഇന്റര്‍ഫെയ്സ് ഓക്സിജന്‍ ഒഎസ് 13 ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഫെബ്രുവരി 28 ന് പുതിയ ഒഎസുമായി ബന്ധപ്പെട്ട ഓപ്പൺ ഇയേഴ്സ് ഫോറം ചർച്ച നടക്കും. 2021 ല്‍ ഓക്സിജന്‍ ഒഎസും ഓപ്പോയുടെ കളര്‍ ഒഎസും ലയിപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രഖ്യാപനം.
നേരത്തെ ഓപ്പോ, റിയല്‍മി ഫോണുകളില്‍ മാത്രമായി ഉപയോഗിച്ചിരുന്ന ഒഎസ് ആയിരുന്നു കളര്‍ ഒഎസ്. ചൈനയിലുള്ള വണ്‍ പ്ലസ് ഫോണുകളില്‍ ഹൈഡ്രജന്‍ ഒഎസും ആഗോള വിപണിയിലുള്ള വണ്‍പ്ലസ് ഫോണുകളില്‍ ഓക്സിജന്‍ ഒഎസുമായിരുന്നു ഉപയോഗിച്ചിരുന്നുത്.
2020 ല്‍ റിയല്‍മി ഒഎസ് എന്ന പേരില്‍ പുതിയ റീബ്രാന്‍ഡ് പതിപ്പ് റിയല്‍മി ഫോണുകളില്‍ ഉപയോഗിക്കാന്‍ തുടങ്ങി. അതിനിടെ ചൈനയിലെ വണ്‍ പ്ലസ് ഫോണുകളില്‍ ഉപയോഗിച്ചിരുന്ന ഹൈഡ്രജന്‍ ഒഎസ് കളര്‍ ഒഎസ് ആക്കി മാറ്റി. അതേസമയം ആഗോളതലത്തില്‍ അവതരിപ്പിച്ച ആന്‍ഡ്രോയിഡ് 12 അധിഷ്ടിത ഓക്സിജന്‍ ആകട്ടെ കളര്‍ ഒഎസിന്റെ പേര് മാത്രം മാറ്റിയ പതിപ്പായിരുന്നു.
അതിനിടെയാണ് വ്യത്യസ്ത ഒഎസുകള്‍ക്ക് പകരം ഏകീകൃത ഒഎസ് ഉപയോഗിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ഇത് എച്ച്2ഒ ഒഎസ് ആയിരിക്കും എന്നും അഭ്യൂഹങ്ങളുണ്ടായി. അതിനിടെയാണ് വണ്‍ പ്ലസ് തന്നെ ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയ ഓക്സിജന്‍ ഒഎസ് 13 പുറത്തിറക്കുന്ന വിവരം പ്രഖ്യാപിച്ചത്.
ഫെബ്രുവരി 28 ന് നടക്കുന്ന ഓപ്പണ്‍ ഇയേഴ്സ് ഫോറത്തില്‍ വെച്ചാണ് ഓക്സിജന്‍ ഒഎസ് 13 ന്റെ പ്രഖ്യാപനം നടക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്കാണ് പരിപാടി. മികച്ച ഓക്സിജന്‍ ഒഎസ് നിര്‍മിക്കുന്നതിന് വേണ്ടി ഉപഭോക്താക്കളില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
നിലവിലുള്ള ഓക്സിജന്‍ ഒഎസ് 12 ന്റെ തുടര്‍ച്ച മാത്രമായിരിക്കുമോ അതോ പുതിയ ഏകീകൃത ഒഎസ് ആയിരിക്കുമോ ഓക്സിജന്‍ 13 എന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല.
വണ്‍ പ്ലസ് നോര്‍ഡ് 2 ലാണ് കളര്‍ ഒഎസ് അടിസ്ഥാനമാക്കിയ ഓക്സിജന്‍ ഒഎസ് ആദ്യമായി അവതരിപ്പിച്ചത്. 2021 ഡിസംബറിലാണ് ഓക്സിജന്‍ ഒഎസ് 12 പുറത്തിറക്കിയത്. പരിഷ്കരിച്ച ഐക്കണുകള്‍, ത്രീ ലെവല്‍ അഡ്ജസ്റ്റബിള് ഡാര്‍ക്ക് മോഡ് ഉള്‍പ്പടെ നിരവധി പുതിയ സൗകര്യങ്ങള്‍ ഇതിലുണ്ടായിരുന്നു.
Content Highlights: oneplus announced oxygen os 13
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..