സ്‌ക്രീനിനുള്ളില്‍ തന്നെ ഫിംഗര്‍പ്രിന്റ് സെന്‍സറുമായി എത്തിയ വണ്‍പ്ലസ് 6ടി സ്മാര്‍ട്‌ഫോണിന് വേണ്ടി പ്രത്യേകം സ്‌ക്രീന്‍ ഗാര്‍ഡ് അവതരിപ്പിച്ച് പ്രീമിയം മൊബൈല്‍ ആക്‌സസറി നിര്‍മാതാക്കളായ ഗാഡ്‌ജെറ്റ്ഷീല്‍ഡ്‌സ്. വണ്‍പ്ലസ് 6ടി സ്മാര്‍ട്‌ഫോണ്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുമായി ഫലപ്രദമായി ഒത്തുപോകുന്ന സ്‌ക്രീന്‍ ഗാര്‍ഡ് ആണ് തങ്ങള്‍ അവതരിപ്പിച്ചതെന്ന് ഗാഡ്ജറ്റ് ഷീല്‍ഡ്‌സ് പറയുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്‌ക്രീന്‍ ഗാര്‍ഡ് വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്. 

ഡിസ്‌പ്ലേയ്ക്കടിയില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുമായെത്തുന്ന ആദ്യ ഫോണാണ് വണ്‍പ്ലസ് 6ടി സ്മാര്‍ട്‌ഫോണ്‍. ഇന്ത്യന്‍ വിപണിയിലും ഫോണ്‍ എത്തിയിട്ടുണ്ട്. ഓഎല്‍ഇഡി പിക്‌സലുകള്‍ വഴി നിന്നും കൈരേഖകളില്‍ പതിക്കുന്ന പ്രകാശത്തിന്റെ പ്രതിഫലനം തിരിച്ചറിഞ്ഞാണ് ഇതിലെ സ്‌ക്രീന്‍ അണ്‍ലോക്ക് സംവിധാനം പ്രവര്‍ത്തിക്കുന്നത്.

സ്‌ക്രീന്‍ ഗാര്‍ഡുകള്‍ പതിപ്പിച്ചാല്‍ ഇന്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന് വണ്‍പ്ലസ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും തങ്ങള്‍ നിര്‍ദേശിക്കുന്ന സ്‌ക്രീന്‍ ഗാര്‍ഡുകളില്‍ മാത്രമേ നൂറു ശതമാനം കൃത്യമായി സ്‌കാനര്‍ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന നിബന്ധന കമ്പനി മുന്നോട്ട് വെക്കുന്നുണ്ട്. അതായത് വണ്‍പ്ലസ് 6ടിയ്ക്ക് പ്രത്യേകം സ്‌ക്രീന്‍ ഗാര്‍ഡ് തന്നെ വേണം.

ഗാഡ്ജറ്റ് ഷീല്‍ഡ്‌സ് അവതരിപ്പിച്ച അള്‍ട്രാ തിന്‍ സ്‌ക്രീന്‍ ഗാര്‍ഡ് ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റിന്റെ കൃത്യത ഉറപ്പുവരുത്തുന്നു. ഒപ്പം വണ്‍പ്ലസ് 6ടി ഫോണ്‍ സ്‌ക്രീനിനെ പോറലുകളില്‍ നിന്നും മറ്റ് പരിക്കുകളില്‍ നിന്നും സംരക്ഷിക്കുന്നു. 

കനം കുറഞ്ഞതിനാല്‍ സ്‌ക്രീനില്‍ പതിച്ചതിന് ശേഷം സ്‌ക്രീന്‍ ഗാര്‍ഡ് ഉണ്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. ഫോണിന്റെ ഡ്യുവല്‍ ക്യാമറയും പോര്‍ട്ടുകളുമെല്ലാം കണക്കിലെടുത്താണ് 6.4 ഇഞ്ച് സ്‌ക്രീനിലേക്കുള്ള ഈ സ്‌ക്രീന്‍ ഗാര്‍ഡ് തയ്യാറാക്കിയതെന്ന് കമ്പനി പറയുന്നു. സ്‌ക്രീന്‍ ഗാര്‍ഡ് നീക്കം ചെയ്യുമ്പോള്‍ ഫോണ്‍ സ്‌ക്രീനില്‍ പാടുകളൊന്നും ഉണ്ടാവില്ലെന്നും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.