ഇന്ത്യയുടെ യുപിഐ, റുപേ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഒമാന്‍


Photo: NPCI

ഇന്ത്യയുടെ റുപേ, യുപിഐ സേവനങ്ങള്‍ ഒമാനിലുമെത്തും. രാജ്യത്തെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഈ സേവനം ഏറെ പ്രയോജനപ്പെടും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനും (സിബിഒ) ഡിജിറ്റല്‍ സാമ്പത്തിക പണമിടപാട് സേവനങ്ങള്‍ക്കായുള്ള സഹകരണത്തിനുള്ള കരാര്‍ ഒപ്പിടും.

ഒക്ടോബര്‍ മൂന്ന്, നാല് ദിവസങ്ങളിലാണ് വി.മുരളീധരന്‍ ഒമാനിലെത്തുക. ഇത് രണ്ടാം തവണയാണ് അദ്ദേഹം ഒമാന്‍ സന്ദര്‍ശിക്കുന്നത്. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിജ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ബുസയ്ദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 2020 ഡിസംബറില്‍ കോവിഡ് കാലത്താണ് അദ്ദേഹം ആദ്യം ഒമാനിലെത്തിയത്.



നിലവില്‍ യു.എ.ഇ, ബഹറിന്‍, സൗദി അറേബ്യ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ റൂപേ കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. യുഎഇയാണ് ആദ്യമായി റൂപേ കാര്‍ഡ് സേവനം ആരംഭിച്ച ഗള്‍ഫ് രാജ്യം. 2019 ല്‍ ആയിരുന്നു ഇത്. മാസ്റ്റര്‍ കാര്‍ഡ്, വിസ പോലുള്ള സേവനങ്ങള്‍ക്ക് സമാനമായ പ്ലാറ്റ്‌ഫോം ആണ് ഇന്ത്യയുടെ റുപേ.

അടുത്തകാലത്തായി ഇന്ത്യക്കാരുടെ സാന്നിധ്യമുള്ള അയല്‍ രാജ്യങ്ങളിലേക്ക് റുപേ സേവനങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒമാനില്‍ 6.5 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. 2018 ല്‍ സിങ്കപ്പുരിലും പിന്നാലെ ഭൂട്ടാന്‍, മാലിദീപ് എന്നിവിടങ്ങളിലും റൂപേ സേവനം അവതരിപ്പിച്ചിരുന്നു. ഭൂട്ടാന്‍, സിങ്കപ്പുർ, യുഎഇ എന്നിവിടങ്ങളില്‍ യുപിഐ സേവനങ്ങളും ലഭ്യമാണ്.

സന്ദര്‍ശനത്തിനിടെ മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ വി.മുരളീധരന്‍ അനാച്ഛാദനം ചെയ്യും.


Content Highlights: oman to start usage of India's RuPay card, UPI platform

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented