ആന്‍ഡ്രോയിഡ് ഫോണിലെ ഫോട്ടോകള്‍ നേരിട്ട് മൈക്രോസോഫ്റ്റ് വേഡിലേക്ക് ; പുതിയ ഫീച്ചര്‍


Photo: Microsoft

ഫീസ് ഇന്‍സൈഡര്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് വേഡ് ഫോര്‍ വെബ് ഡോക്യുമെന്റുകളിലേക്കും പവര്‍പോയിന്റ് പ്രസന്റേഷനുകളിലേക്കും നേരിട്ട് ചിത്രങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കുന്ന സൗകര്യമാണ് അവതരിപ്പിച്ചത്.

തങ്ങളുടെ ഫോണില്‍ നിന്ന് കേബിളുകളും മറ്റും ഉപയോഗിച്ച് ഫയലുകള്‍ അയക്കുന്നതിന് പകരം നേരിട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം പിസിയിലേക്ക് മാറ്റുന്നതിന് എളുപ്പവഴികള്‍ തേടുകയാണ് ഉപഭോക്താക്കള്‍. രണ്ട് ഡിവൈസുകളിലും ഒരു പോലെ ലഭിക്കുന്ന ക്ലൗഡ് സേവനങ്ങള്‍ അതില്‍ ഒന്നാണ്.

പുതിയ അപ്‌ഡേറ്റിലൂടെ വേഡിന്റേയും പവര്‍ പോയിന്റിന്റേയും വെബ് വേര്‍ഷനില്‍ 'ഇന്‍സേര്‍ട്ട് പിക്ചര്‍ ഫ്രം മൊബൈല്‍ ഡിവൈസ്' എന്നൊരു ഓപ്ഷന്‍ കൂടി ലഭിക്കും. എന്നാല്‍ ഈ സൗകര്യം ഉപയോഗിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

1. ഡോക്യുമെന്റോ, പ്രസന്റേഷനോ വേഡ് ഫോര്‍ വെബ്ബിലോ പവര്‍പോയിന്റിലോ തുറക്കുക. അല്ലെങ്കില്‍ പുതിയൊരു ബ്ലാങ്ക് ഡോക്യുമെന്റ് അല്ലെങ്കില്‍ പ്രസന്റേഷന്‍ തുറക്കുക.

2. വേഡിലും പവര്‍ പോയിന്റിലും Insert - Pictures തിരഞ്ഞെടുത്ത് Mobile Device ക്ലിക്ക് ചെയ്യുക.

3. ഫോണില്‍ ലിങ്ക് റ്റു വിന്‍ഡോസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക.

4. തുറന്നുവരുന്ന ഫോണില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.

5. നിങ്ങളുടെ വര്‍ക്ക്/സ്‌കൂള്‍ അക്കൗണ്ട് ലിങ്ക് ചെയ്യുന്നതിന് തുടര്‍ന്നുള്ള നിര്‍ദേശങ്ങള്‍ പിന്തുടരുക.

ഉപകരണങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് കഴിഞ്ഞാല്‍ Insert picture from mobile device തിരഞ്ഞെടുക്കുമ്പോഴെല്ലാം ഫോണിലെ ചിത്രങ്ങള്‍ പിസിയില്‍ കാണാം. ഈ ഫീച്ചര്‍ ഓഫീസ് 365 വരിക്കാര്‍ക്ക് മാത്രമാണ് ലഭിക്കുക.

Content Highlights: Now you can add pictures from Android phone in Microsoft Word

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented