Another (1) | Nothing
വണ്‍പ്ലസിന്റെ സഹസ്ഥാപനാമായ കാള്‍ പെയ് തുടക്കമിട്ട ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്ക് സ്റ്റാര്‍ട്ട് അപ്പാണ് 'നതിങ്'. കഴിഞ്ഞയാഴ്ചയാണ് തങ്ങളുടെ ആദ്യ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാന്‍ പോവുകയാണെന്ന് ഇവര്‍ പ്രഖ്യാപിച്ചത്. ഐഫോണിനെ ലക്ഷ്യമിട്ടാണ് തങ്ങൾ പുറത്തിറക്കുന്നതെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.
അന്ന് ഫോണിനെ തുറിച്ച് യാതൊരു സൂചനയും നല്‍കാതിരുന്ന നതിങ് ഒരു ഫോണിന്റെ ചിത്രം ഔദ്യോഗിക വെബ്‌സൈറ്റില്‍ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.
പിന്‍വശത്ത് 'എനതര്‍ (1)' (Another 1) എന്നെഴുതിയ ഒരു ഫോണിന്റെ ചിത്രമാണ് നതിങ് പങ്കുവെച്ചിരിക്കുന്നത്. JUST LIKE EVERYONE ELSE: JUST ANOTHER ( 1 ) എന്ന കുറിപ്പും ഇതിനൊപ്പമുണ്ട്. ഫോണിന്റെ കര്‍വ്ഡ് ഡിസ്‌പ്ലേയില്‍ ബോറിങ് (Boring) എന്ന് എഴുതിയിട്ടുമുണ്ട്. ഇത് മറ്റുള്ള ഫോണുകളെ പോലെ തന്നെയുള്ള ഒരു ഫോണ്‍ ആണെന്നും നതിങ് പറയുന്നു.
ഐഫോണിനെ വെല്ലുവിളിക്കുന്ന ഫോൺ പുറത്തിറക്കാൻ പോവുന്നുവെന്ന് പറഞ്ഞ കമ്പനി എന്തുകൊണ്ടാണ് മറ്റു ഫോണുകളെ പോലെതന്നെയുള്ള ഒരു ആൻഡ്രോയിഡ് ഫോണിന്റെ ചിത്രം പങ്കുവെച്തത്. ആര്‍ക്കും ആ സംശയമുണ്ടാവാം.
കാഴ്ചയില്‍ സാംസങ് ഗാലക്‌സി എസ്22 ഫോണിന് സമാനമാണ് ചിത്രത്തിലുള്ളത്. വിപണിയിൽ കണ്ട് ശീലിച്ച മറ്റ് ഫോണുകൾക്ക് സമാനമായ ക്യാമറ ലേഔട്ടും, കര്‍വ്ഡ് എഡ്ജും, സൈഡ് ബട്ടനുകളും എഡ്ജ് റ്റു എഡ്ജ് ഡിസ്‌പ്ലേയുമെല്ലാം ആണ് ഇതിനും.
എന്നാൽ ഏപ്രിൽ ഒന്നിന് ആളുകളെയെല്ലാം ഒന്ന് കബളിപ്പിക്കുകയായിരുന്നു കമ്പനി. ഒപ്പം ആവർത്തന വിരസത തോന്നുവിധം സമാനമായ രൂപകൽപനയിൽ ഫോണുകൾ അവതരിപ്പിക്കുന്ന കമ്പനികൾക്കൊരു താങ്ങും.
'എനതർ (1)' എന്നൊരു ഫോൺ നതിങ് പുറത്തിറക്കാൻ പോവുന്നില്ല. പങ്കുവെച്ച ചിത്രം വ്യാജമായുണ്ടാക്കിയതാണ്. ആദ്യ പേജിലെ BUY NOW ബട്ടന്‍ ക്ലിക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍. മറ്റുള്ളവരെ അനുകരിക്കുന്നത് എളുപ്പമാണെന്നും എന്നാല്‍ ഞങ്ങള്‍ അങ്ങനെയുള്ളവരല്ല എന്നും കമ്പനി പറയുന്നു.
മറ്റുള്ള കമ്പനികളെ പോലെ എല്ലവരെയും അനുകരിക്കുന്ന ഒരു 'എനതര്‍ 1' അല്ല തങ്ങള്‍ പുറത്തിറക്കാന്‍ പോവുന്നത് എന്ന് കമ്പനി ഇവിടെ പ്രഖ്യാപിക്കുന്നു. നതിങിന്റെ ഫോണ്‍ (1) തന്നെയാണ് യഥാര്‍ത്ഥത്തില്‍ വരാന്‍പോവുന്നത്. അത് വേറിട്ട ഒന്നായിരിക്കും.
പുറത്തുവിട്ട ഫോണിന്റെ ചിത്രത്തിലെ സ്ക്രീനിൽ ഒരു രഹസ്യ ലിങ്കും കമ്പനി നൽകിയിട്ടുണ്ട്. ഈ ലിങ്ക് നേരെ ചെല്ലുന്നത് അൺലിസ്റ്റ് ചെയ്ത ഒരു യൂട്യൂബ് വീഡിയോയിലേക്കാണ്.ഈ വീഡിയോയിൽ എനതർ 1 എന്നത് ഒരു വ്യാജ ഫോൺ ആണെന്ന് കമ്പനി വ്യക്തമായി പറയുന്നുണ്ട്.
ഫോണിനെ സംബന്ധിച്ച് കൂടുതല്‍ ആകാംഷ പകരുന്നതാണ് കമ്പനി പുറത്തുവിട്ടിരിക്കുന്ന ഈ ടീസര്‍. പ്രഖ്യാപിച്ചത് പോലെ ഐഫോണിനോട് മത്സരിക്കാനാവുന്നതും അതേസമയം ആന്‍ഡ്രോയിഡ് ഫോണുകളുടെ പതിവ് ശൈലിയില്‍ നിന്ന് മാറി ചിന്തിക്കുന്നതുമായ ഫോണ്‍ ആയിരിക്കാം വരുന്നത്. അതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
Content Highlights: Nothing phone 1, new smartphones, Nothing Phone 1
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..