നത്തിങ് ഫോണിലെ പ്രൊസസര്‍ ചിപ്പ് ഏതായിരിക്കും?; പുതിയ വെളിപ്പെടുത്തല്‍


നത്തിങ് ഫോണ്‍ അമേരിക്കയില്‍ വില്‍ക്കില്ല എന്നാണ് വിവരംനിലവില്‍ ഏഷ്യയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് ഫോണ്‍ പുറത്തിറക്കുക. 

Photo: Twitter@BenGeskin

ത്തിങ് ഫോണ്‍ തുടക്കം മുതലെ ആളുകളില്‍ ആകാംഷ നിറച്ചുകൊണ്ടിരിക്കുകയാണ് കമ്പനിയുടെ ശൈലിക്കനുസരിച്ച് സുതാര്യമായ ബാക്ക് പാനലും പുതുമയുള്ള പ്രകാശ സംവിധാനങ്ങളുമെല്ലാം ചേര്‍ന്ന ഡിസൈന്‍ വിപണിയിലുള്ള മറ്റ് ഫോണുകളില്‍ നിന്ന് നത്തിങ് ഫോണ്‍ (1) നെ വ്യത്യസ്തമാക്കുന്നു.

എന്നാല്‍ ഫോണുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. ഇപ്പോഴിതാ ഫോണുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ ശ്രദ്ധേയനായ ടിപ്പ്സ്റ്റര്‍ മുകുള്‍ ശര്‍മയുടെ ട്വീറ്റ് അനുസരിച്ച് നത്തിങ് ഫോണ്‍ (1) ല്‍ സ്‌നാപ്ഡ്രാഗണ്‍ 778ജി പ്ലസ് ചിപ്പ് ആയിരിക്കും. ഇത് പക്ഷെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ പരമ്പരയില്‍ പെട്ട ചിപ്പ് അല്ല.

2.56 GHz സിപിയു ക്ലോക്ക് സ്പീടുള്ള സ്‌നാപ്ഡ്രാഗണ്‍ 778 ജി പ്ലസ് ചിപ്പ്‌സെറ്റിനൊപ്പം ഗ്രാഫിക്‌സിന് വേണ്ടി അഡ്രിനോ 648 ജിപിയു ആയിരിക്കും ഉണ്ടാവുക. ആന്‍ഡ്രലോയിഡ് 12 ആയിരിക്കും ഫോണിലെന്നും 8 ജിബി റാം ഉണ്ടാവുമെന്നും മുകുള്‍ ശര്‍മ പറയുന്നു.

നത്തിങ് ഫോണ്‍ അമേരിക്കയില്‍ വില്‍ക്കില്ല എന്നാണ് വിവരംനിലവില്‍ ഏഷ്യയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് ഫോണ്‍ പുറത്തിറക്കുക.

ജൂലായി 12 നാണ് ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കുക. നത്തിങ് പുറത്തിറക്കുന്ന രണ്ടാമത്തെ ഉത്പന്നമാണിത്. ഫോണില്‍ വയേര്‍ഡ് ചാര്‍ജറും, വയര്‍ലെസ് ചാര്‍ജറും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ സ്‌ക്രീനില്‍ ക്യാമറയ്ക്ക് വേണ്ടിയുള്ള പഞ്ച് ഹോള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

Content Highlights: nothing phone could launch with snapdragon 778g+ chip

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented