നത്തിങ് ഫോണിന് വേണ്ടിയുള്ള സ്കെച്ചുകളിൽ ഒന്ന് | Photo Source: wallpaper.com
യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങിന്റെ ആദ്യ സ്മാര്‍ട്ഫോണായ 'നത്തിങ് ഫോണ്‍ 1' ജൂലായ് 12 ന് അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍. വണ്‍ പ്ലസിന്റെ സഹസ്ഥാപകനായ കാള്‍ പേയ് ആണ് നത്തിങിന്റെ സ്ഥാപകന്‍.
ഇന്ത്യയിലും പുറത്തിറക്കാനൊരുങ്ങുന്ന ഫോണ്‍ തദ്ദേശീയമായി തന്നെ നിര്‍മിക്കുമെന്നാണ് പുതിയ വിവരം. കമ്പനി വൈസ് പ്രസിഡന്റ് മനു ശര്‍മയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കമ്പനി ആദ്യം പുറത്തിറക്കിയത് ഒരു ഇയര്‍ ബഡ് ആണ്. അകത്തുള്ള ഭാഗങ്ങള്‍ പുറത്തുകാണും വിധമുള്ള സുതാര്യമായ രൂപകല്‍പനയിലാണ് ഇയര്‍ബഡ്‌സ് പുറത്തിറക്കിയത്. ഇതിന് സമാനമായി സുതാര്യമായ ബാക്ക് പാനലോടുകൂടിയ ഡിസൈനോടെയാവും നത്തിങ് ഫോണ്‍ (1) എത്തുക.
ഇന്ത്യയില്‍ വില്‍ക്കുന്ന നത്തിങ് ഫോണ്‍ (1) തദ്ദേശീയമായി തന്നെയാണ് നിര്‍മിക്കുകയെന്ന് മനു ശര്‍മ പറഞ്ഞു. തമിഴ് നാട്ടിലെ പ്ലാന്റിലാവും നിര്‍മാണം.
ജൂലായ് 12 ന് പുറത്തിറക്കുന്ന ഫോണ്‍ അന്ന് തന്നെ 2000 രൂപ നല്‍കി മുന്‍കൂര്‍ ബുക്ക് ചെയ്യാനാവും. വ്യത്യസ്ത സ്റ്റോറേജ് പതിപ്പുകളോടെയാണ് ഫോണ്‍ എത്തുക.
6.55 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഒഎല്‍ഇഡി പാനലില്‍ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 2400 x 1080 പിക്‌സല്‍ റസലൂഷനുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 1 പ്രൊസസറില്‍ എട്ട് ജിബി റാം ഫോണിനുണ്ടാവും. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയ നത്തിങ് ഓഎസ് ആയിരിക്കും ഇതില്‍.
50 എംപി പ്രൈമറി ക്യാമറയും വേറെ രണ്ട് സെന്‍സറും ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയും ആയിരിക്കും ഫോണിനെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..