Photo: Twitter/Mukul Sharma
നത്തിങ് ഫോണ്‍ 1-ന്റെ യൂറോപ്പിലെ വില ലോഞ്ചിന് മുമ്പ് പുറത്തായി. റെഡ്ഡിറ്റില്‍ പങ്കുവെക്കപ്പെട്ട സ്ക്രീന്‍ ഷോട്ടിലാണ് ഫോണിനെ കുറിച്ച് ഇതുവരെ പുറത്തുവിടാത്ത വിവരങ്ങളുള്ളത്.
ഇതനുസരിച്ച്, ഫോണിന് രണ്ട് വേരിയന്റുകളുണ്ടാവും. കമ്പനി ഔദ്യോഗികമായി പരസ്യപ്പെടുത്തിയ വെള്ള നിറത്തിലുള്ള വേരിയന്റിനൊപ്പം കറുത്ത നിറത്തിലുള്ള ഫോണുമുണ്ടാവുമെന്ന് ഈ സ്ക്രീൻഷോട്ടും വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയില്‍ ഫ്ളിപ്കാര്‍ട്ടിലൂടെയാണ് ഫോണ്‍ വില്പനയ്ക്കെത്തുക. ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
നത്തിങ് ഫോണിന്റെ വില (സ്ക്രീന്‍ഷോട്ടിലെ വിവരം)
നത്തിങ് ഫോണ്‍ 1-ന്റെ അടിസ്ഥാന മോഡലായ എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 469.99 യൂറോ ആയിരിക്കും . ഇത് ഏകദേശം 38750 രൂപയോളം വരും. ടോപ്പ് വേരിയന്റായ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 549.99 യൂറോ ആണ് വില (45,350 രൂപ).
Also Read
ടിപ്പ്സ്റ്റര്‍ ആയ മുകുള്‍ ശര്‍മ പറയുന്നത് ഫോണിന് മൂന്ന് വേരിയന്റുകളുണ്ടാവുമെന്നാണ്. അങ്ങനെയെങ്കില്‍ എട്ട് ജിബി റാം + 256 ജിബി ഓപ്ഷന് കൂടി ഇതില്‍ വരും. ഇതിന് 499.99 യൂറോ വില പ്രതീക്ഷിക്കാം (41250 രൂപ).
നത്തിങ് ഫോണ്‍ 1-ന്റെ വില ഇന്ത്യയില്‍ യൂറോപ്പിലെ വിലയേക്കാള്‍ കുറവായിരിക്കുമെന്നും മുകുള്‍ ശര്‍മ്മ പറയുന്നു. അതേസമയം, ഈ സ്ക്രീന്‍ഷോട്ടിന്റെ ആധികാരികത എത്രത്തോളമുണ്ടെന്ന് പറയാനാവില്ല.
ആപ്പിളിനെ വെല്ലുവിളിക്കും വിധമായിരിക്കും നത്തിങ് ഫോണ്‍ 1 എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വണ്‍ പ്ലസിന്റെ സ്ഥാപകനായ കാള്‍ പെയുടെ പ്രഖ്യാപനങ്ങള്‍ അനുസരിച്ചാണെങ്കില്‍ വില കൂടിയ ആന്‍ഡ്രോയിഡ് ഫോണ്‍ തന്നെയായിരിക്കും ആയിരിക്കും നത്തിങ് ഫോണ്‍ 1 എന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് വന്ന റിപ്പോര്‍ട്ടുകളിലും ഫോണിന് 30,000 രൂപയ്ക്ക് മുകളിലാണ് വില പ്രവചിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..