നത്തിങ് ഫോണിന് ഇന്ത്യയില്‍ വില കൂടി, മറ്റ് കമ്പനികളും അനുകരിച്ചേക്കും; കാരണമിതാണ്


Photo: Twitter@BenGeskin

ത്തിങ് ഫോണിന് ആദ്യമായി വില വര്‍ധിച്ചു. 1000 രൂപയാണ് വര്‍ധിച്ചത്. ഇന്ത്യയില്‍ കഴിഞ്ഞ മാസം അവതരിപ്പിച്ച നത്തിങ് ഫോണ്‍ (1) ന്റെ മൂന്ന് വേരിയന്റുകള്‍ക്കും ഈ വിലവര്‍ധനവ് ബാധകമാവും. നത്തിങ് ഫോണ്‍ ഇന്ത്യ ജനറല്‍ മാനേജര്‍ മനുശര്‍മയാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്.

കറന്‍സി വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളും ഘടകഭാഗങ്ങള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ചെലവുകളും കൊണ്ടാണ് ഈ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ഇതേ സാഹചര്യം നേരിടുന്ന ഷാവോമി, സാംസങ് പോലുള്ള മറ്റ് കമ്പനികള്‍ ഇതുവരെ തങ്ങളുടെ സബ്-പ്രീമിയം മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ അതുണ്ടാവില്ല എന്ന് പറയാനാവില്ല.

പുതിയ മാറ്റം അനുസരിച്ച് നത്തിങ് ഫോണ്‍ (1) ന്റെ

  • 8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് പതിപ്പിന് 32,999 രൂപയില്‍ നിന്ന് 33,999 രൂപയായി
  • 8 ജിബി റാം, 256 ജിബി സ്‌റ്റോറേജ് പതിപ്പിന് 35,999 രൂപയില്‍ നിന്ന് 36,999 രൂപയായി
  • 12 ജിബി റാം, 256 ജിബി സ്‌റ്റോറേജ് പതിപ്പിന് 38,999 രൂപയില്‍ നിന്ന് 39,999 രൂപയായി
ഫ്‌ളിപ്കാര്‍ട്ടില്‍ ഇപ്പോള്‍ പഴയ വില തന്നെയാണ് നത്തിങ് ഫോണിന് കാണിക്കുന്നത്. എന്നാല്‍ ഫോണ്‍ വിറ്റു തീര്‍ന്നതായാണ് കാണിക്കുന്നത്. താമസിയാതെ തന്നെ പുതിയ നിരക്കില്‍ ഫോണ്‍ വില്‍പനയക്ക് എത്തിയേക്കും.

Content Highlights: Nothing Phone 1 price in India hiked by Rs 1,000

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented