Photo: Twitter@BenGeskin
നത്തിങ് ഫോണ്‍ (1) വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അവസരം. ഫ്ളിപ്കാര്‍ട്ടില്‍ നിന്നും ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. എന്നാല്‍ ഒരു ഇന്‍വൈറ്റ് സംവിധാനത്തിലൂടെയാണ് ഫോണ്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനാവുക.
പരിമിതമായ എണ്ണം ഫോണുകള്‍ മാത്രമാണ് വില്‍ക്കുകയെന്ന് നത്തിങ് വെബ്സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. നത്തിങിനെ ആഗ്രഹിക്കുന്നയാളുകളില്‍ ആദ്യം തന്നെ ഫോണ്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രീ ഓര്‍ഡര്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
നത്തിങ് ഫോണ്‍ (1) എങ്ങനെ വാങ്ങാം
- ഇതിനായി നത്തിങിന്റെ വെബ്സൈറ്റില്‍ കയറി വെയ്റ്റ് ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വെയ്റ്റ്ലിസിറ്റിലെ മുന്‍ഗണനയനുസരിച്ചാണ് പ്രീബുക്കിങിനുള്ള യോഗ്യതയുണ്ടാവൂ. ഈ പട്ടികയ്ക്കനുസരിച്ച് ഇന്‍വൈറ്റ് കോഡ് ലഭിക്കും.
- ഇമെയില്‍ സന്ദേശം വഴിയാണ് ഇന്‍വൈറ്റ് കോഡ് ലഭിക്കുക. അതില്‍ ഒരു പ്രീ ഓര്‍ഡര്‍ പാസുണ്ടാവും. പ്രീ ഓര്‍ഡര്‍ പാസുണ്ടെങ്കില്‍ മാത്രമേ ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനാവൂ.
- കോഡ് ലഭിച്ചുകഴിഞ്ഞാല്‍ 2000 രൂപ നല്കി പ്രീ ഓര്‍ഡര്‍ പാസ് ഉറപ്പിക്കാം.
- ജൂലായ് 12 മുതലാണ് പ്രീ ഓര്‍ഡറുകള്‍ ആരംഭിക്കുക. ഇത് ആരംഭിച്ച് കഴിഞ്ഞാല്‍ ഫ്ളിപ്കാര്‍ട്ടില്‍ ലോഗിന്‍ ചെയ്ത് ഫോണ്‍ വാങ്ങാം. മുമ്പ് നല്കിയ 2000 രൂപ ഫോണിന്റെ വിലയില്‍ നിന്ന് കുറയ്ക്കുന്നതായിരിക്കും.
- നിലവില്‍ 31950 ലേറെ പേര് വെയ്റ്റ് ലിസ്റ്റിലുണ്ട്. ജൂണ്‍ 30 വരെയാണ് മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യമുണ്ടാവുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..