Photo: Twitter@BenGeskin
നത്തിങ് ഫോണിനൊപ്പം ചാര്‍ജര്‍ ലഭിച്ചേക്കില്ല. ഫോണ്‍ വിതരണം ചെയ്യുന്ന പെട്ടിയുടെ ചിത്രങ്ങളാണ് ഇത് സംബന്ധിച്ച സൂചന നല്‍കുന്നത്. ഒരു ഫോണും അനുബന്ധ കടലാസുകളും മാത്രം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ചെറിയൊരു പെട്ടിയിലാണ് നത്തിങ് ഫോണ്‍ എത്തുക.
സാധാരണ ചാര്‍ജര്‍ അഡാപ്റ്ററും കേബിളും സുരക്ഷിതമായി സ്ഥാപിക്കുന്നതിനാണ് വലിയ പെട്ടികള്‍ ഫോണിനൊപ്പം നല്‍കിയിരുന്നത്.
നത്തിങ് ഫോണുമായി ചേര്‍ന്ന് ടെക്നിക്കല്‍ ഗുരുജി എന്ന യൂട്യൂബ് ചാനലാണ് നത്തിങ് ഫോണ്‍ (1) ന്റെ പെട്ടികളുടെ ദൃശ്യം പുറത്തുവിട്ടത്. ഒരു ചാര്‍ജര്‍ ഉള്‍ക്കൊള്ളാനുള്ള വലിപ്പം ഈ പെട്ടികള്‍ക്കില്ല.
പുനഃചംക്രമണം ചെയ്ത വസ്തുക്കള്‍ കൊണ്ടാണ് ഈ പെട്ടി നിര്‍മിച്ചതെന്ന് വീഡിയോയില്‍ പറയുന്നു. നത്തിങ് ഫോണ്‍ നിര്‍മിച്ചതും പുനഃചംക്രമണം ചെയ്ത അലൂമിനിയവും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണെന്ന് കമ്പനി മേധാവി കാള്‍ പെയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഫോണിലെ ഡ്യുവല്‍ ക്യാമറയിലെ പ്രധാന ക്യാമറയില്‍ 50 എംപി സോണി ഐഎംഎക്സ് 767 സെന്‍സര്‍ ആയിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാമത്തേത് 114 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള അള്‍ട്ര വൈഡ് സെന്‍സര്‍ ആയിരിക്കും.
ഡ്യുവല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നീ സംവിധാനങ്ങള്‍ ക്യാമറിയലുണ്ടാവും. മികച്ച രാത്രികാല ഫോട്ടോഗ്രഫിയ്ക്കും ഇളക്കമില്ലാതെ വീഡിയോ പകര്‍ത്തുന്നതിനും ഈ സംവിധാനങ്ങള്‍ സഹായിക്കും. നൈറ്റ്മോഡ്, സീന്‍ ഡിറ്റക്ഷന്‍ സംവിധാനങ്ങളുമുണ്ടാവും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..