Photo: Nothing
നത്തിങിന്റെ ജനപ്രിയ വയര്‍ലെസ് സ്റ്റീരിയോ ഇയര്‍ഫോണുകളായ നത്തിങ് ഇയര്‍ -1 ന്റെ പിന്‍ഗാമിയായ നത്തിങ് ഇയര്‍ 2 ഈ മാസം അവസാനത്തോടെ പുറത്തിറക്കും. മാര്‍ച്ച് 22 ന് നത്തിങ് ഇയര്‍-2 പുറത്തിറക്കുമെന്ന് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നത്തിങ് അറിയിച്ചു.
നത്തിങ് ഇയര്‍-1, നത്തിങ് ഫോണ്‍-1 എന്നീ രണ്ട് ഉല്പന്നങ്ങള്‍ മാത്രമാണ് നത്തിങിന്റേതായി വിപണിയിലുള്ളത്. വണ്‍ പ്ലസ് എന്ന ബ്രാന്‍ഡിന്റെ സഹസ്ഥാപകനായ കാള്‍പെയ് ആണ് നത്തിങ് എന്ന പുതിയ കമ്പനി തുടങ്ങിയത്. പുതുമയുള്ള രൂപകല്പനയില്‍ പുറത്തിറങ്ങിയ കമ്പനിയുടെ രണ്ട് ഉല്പന്നങ്ങള്‍ക്കും വലിയ സ്വീകാര്യത നേടിയെടുക്കാന്‍ സാധിച്ചിരുന്നു.
അതേസമയം, നത്തിങ് ഫോണ്‍-1 ന്റെ പിന്‍ഗാമിയായ നത്തിങ് ഫോണ്‍-2 താമസിയാതെ പുറത്തിങ്ങുമെന്ന് ബാര്‍സലോണയില്‍ നടന്ന ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് കാള്‍ പെയ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫോണ്‍ പുറത്തിറക്കുന്ന തീയ്യതി വ്യക്തമല്ല.
എന്തായാലും തങ്ങളുടെ രണ്ട് ഉല്പന്നങ്ങളുടെയും രണ്ടാം തലമുറ പതിപ്പുകള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി എന്ന് വ്യക്തം.
നത്തിങിന്റെ ഗ്ലോബല്‍ പ്രൊഡക്റ്റ് മാര്‍ക്കറ്റിങ് മേധാവി മേഘ വിശ്വനാഥ് നത്തിങ് ഇയര്‍ 2 TWS പുറത്തിറക്കുന്ന വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 22 വൈകീട്ട് 8.30 നായിരിക്കും അവതരണം. തത്സമയ സ്ട്രീമിങായി പരിപാടി കാണാം. ഇയര്‍ഫോണുകളെ കുറിച്ച് യാതൊരു വിധ സൂചനകളും കമ്പനി നല്‍കിയിട്ടില്ല.
Content Highlights: nothing ear 2, launch date, nothing phone 2, nothing phone 1
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..