നതിങ് ഫോൺ (1)
കഴിഞ്ഞ ജൂലായിലാണ് പുതിയ ടെക്ക് സ്റ്റാര്‍ട്ടപ്പായ നത്തിങ് തങ്ങളുടെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കിയത്. നത്തിങ് സ്ഥാപകനും പ്രമുഖ സംരഭകനുമായ കാള്‍ പെയ് പുറത്തിറക്കിയ ഫോണ്‍ വളരെപ്പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നത്തിങ് ഫോണ്‍ 1 ഉം നത്തിങ് ഇയര്‍ 1 ഉം ഉള്‍പ്പടെ 10 ലക്ഷം 'നത്തിങ്' പ്രോഡക്ടുകള്‍ ഇതുവരെ വിറ്റഴിഞ്ഞുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇപ്പോഴിതാ നത്തിങ് ഫോണ്‍ 2 ഉടനൊന്നും പുറത്തിറക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് സി.ഇ.ഒ കാള്‍ പെയ്. ഒരുപാട് പ്രോഡക്ടുകള്‍ ഇറക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഇപ്പോഴത്തെ ശ്രദ്ധ നത്തിങ് ഫോണ്‍ 1 ലാണെന്നും ആന്‍ഡ്രോയിഡ് 13 ഒ.എസ് അപ്ഡേറ്റ് ഉടന്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേകമായി തയ്യാറാക്കിയ പ്രകാശ സംവിധാനത്തോടുകൂടിയുള്ള രൂപകല്പനയാണ് നത്തിങ് ഫോണിനെ വ്യത്യസ്തമാക്കുന്നത്. ഫോണ്‍ കോളുകള്‍ വരുമ്പോള്‍, നോട്ടിഫിക്കേഷന്‍ വരുമ്പോള്‍, ചാര്‍ജ് ചെയ്യുമ്പോള്‍ എല്ലാം പിറകിലെ ലൈറ്റുകള്‍ പ്രത്യേക രീതിയില്‍ പ്രകാശിക്കും.
6.55 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയുമായി എത്തിന്ന നത്തിങ് ഫോണ്‍ 1-ന് 120 ഹെര്‍ട്സിന്റെ റിഫ്രഷ് റേറ്റ് വരുന്നുണ്ട്. സ്നാപ്ഡ്രാഗണ്‍ 778 ജി പ്ലസ് ചിപ്സെറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 8/12 ജിബി റാം വേരിയന്റുകളിലാണ് ഫോണ്‍ എത്തിയത്. 128/256 യുഎഫ്എസ് സ്റ്റോറേജ് വേരിയന്റുകളിലും ഫോണ്‍ ലഭ്യമാണ്. പിറകില്‍ 50 മെഗാപിക്സലിന്റെ ഡ്യുവല്‍ ക്യാമറകളാണ്. 16 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ. 50 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 766 ആണ് പ്രധാന സെന്‍സര്‍. മറ്റൊന്ന് 50 മെഗാപിക്സല്‍ സാംസങ് ജെഎന്‍1 അള്‍ട്രാവൈഡ് സെന്‍സറാണ്.
4500 എംഎഎച്ചിന്റേതാണ് ബാറ്ററി. 33 വാട്ട്സിന്റെ ഫാസ്റ്റ് ചാര്‍ജും സപ്പോര്‍ട്ട് ചെയ്യും. പക്ഷേ ബോക്സില്‍ ചാര്‍ജര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പുറത്തിറക്കിയ സമയത്ത് 8 ജിബി 128/ജിബി വേരിയന്റിന് 32,999 രൂപയായിരുന്നു ഇന്ത്യയിലെ വില. 8 ജിബി/256 ജിബി വേരിയന്റിന് 35,999 രൂപയായിരുന്നു.
Content Highlights: Nothing CEO Carl Pei says Phone 2 isn’t launching soon
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..