പുതിയ നോക്കിയ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ച് എച്ച്എംഡി ഗ്ലോബല്‍. നോക്കിയ എക്‌സ് 100 അമേരിക്കയിലാണ് അവതരിപ്പിച്ചത്. 5ജി കണക്റ്റിവിറ്റിയുള്ള സ്മാര്‍ട്‌ഫോണ്‍ ആണിത്. അടുത്തിടെ അവതരിപ്പിച്ച നോക്കിയ എക്‌സ്10 ന് സമാനമാണ് ഇതിലെ സൗകര്യങ്ങള്‍. ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ എന്താണെന്ന് നോക്കാം. 

6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080x2400 പിക്‌സല്‍) സ്‌ക്രീനാണിതിന്. കോണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണമുണ്ട്. 

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 480 ചിപ്പ് സെറ്റില്‍ ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഒരു ടിബി വരെ മെമ്മറി വര്‍ധിപ്പിക്കാം.  

ആന്‍ഡ്രോയിഡ് 11 ഓഎസിലണ് നോക്കിയ എക്‌സ് 100 പ്രവര്‍ത്തിക്കുന്നത്. ഇതിലെ ക്വാഡ് റിയര്‍ ക്യാമറയില്‍ സെയ്‌സ് ( Zeiss )ലെന്‍സുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ 48 എംപി പ്രൈമറി ക്യാമറ, അഞ്ച് എംപി അള്‍ട്രാ വൈഡ് ലെന്‍സ്, രണ്ട് മെഗാപിക്‌സലിന്റെ ഒരു ഡെപ്ത് സെന്‍സറും, ഒരു മാക്രോ സെന്‍സറുമാണുള്ളത്. 16 മെഗാപിക്‌സലിന്റെതാണ് സെല്‍ഫി ക്യാമറ.

4470 എംഎഎച്ച് ബാറ്ററിയാണിതിന്. 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. ക്വാല്‍കോം ക്വിക്ക് ചാര്‍ജ് 3.0 സംവിധാനത്തിന്റെ പിന്തുണയുണ്ട്. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ പുറക് വശത്ത് ഘടിപ്പിച്ചിരിക്കുന്നു. ഫേസ് അണ്‍ലോക്ക് സംവിധാനവുമുണ്ട്. 

252 ഡോളറാണ് ഇതിന് വില. ഇത് ഇന്ത്യയില്‍ ഏകദേശം 18,700 രൂപയാണ് വില എന്നാണ് പോക്കറ്റ് നൗ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഫോണിന്റെ വിലയെത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. മിഡ്‌നൈറ്റ് ബ്ലൂ നിറത്തിലാണ് ഫോണ്‍ വിപണിയിലെത്തുക. നവംബര്‍ 19 വില്‍പന ആരംഭിക്കും. 

Content Highlights: Latest Nokia smartphone, Nokia X100, 5G smartphone, under 20000