Nokia 3.1 | Photo: NOKIA
നോക്കിയയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ഫോണായ നോക്കിയ 3.1 ല്‍ ആന്‍ഡ്രോയിഡ് 10 അപ്ഡേറ്റ് എത്തി. 2018 ലാണ് നോക്കിയ 3.1 പുറത്തിറക്കിയത്. ഘട്ടം ഘട്ടമായാണ് അപ്ഡേറ്റ് എത്തിക്കുന്നത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമേ ഇപ്പോള്‍ അപ്ഡേറ്റ് ലഭിക്കൂ.
ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് അപ്ഡേറ്റ് ലഭിക്കും. കൂടാതെ അര്‍മേനിയ, അസര്ബെയ്ജാന്, ബംഗ്ലാദേശ്, ബെലാറുസ്, ജോര്‍ജിയ, ഇന്ത്യ, കസാഖിസ്ഥാന്‍, ലാവോസ്, മലേഷ്യ, മംഗോളിയ, മൊറോക്കോ, നേപ്പാള്‍, ഫിലീപ്പീന്‍സ്, സിംഗപൂര്‍, ശ്രീലങ്ക, തായ്ലന്ഡ്, ടുണീഷ്യ, ഉക്രെയ്ന്, ഉസ്ബസ്കിസ്ഥാന്‍, വിയറ്റ്നാം എന്നിവിടങ്ങളില്‍ ആദ്യം അപ്ഡേറ്റ് എത്തും. രണ്ടാം ഘട്ടത്തില്‍ എവിടെയെല്ലാം ആണ് അപ്ഡേറ്റ് ലഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ വര്‍മാണ് ആന്‍ഡ്രോയിഡ് 10 പുറത്തിറക്കിയത്. അതായത് നോക്കിയ 3.1 ഏറെ വൈകിയാണ് ആന്‍ഡ്രോയിഡ് 10 ലേക്ക് എത്തുന്നത്. ആന്‍ഡ്രോയിഡ് 11 ആണ് ഈ വര്‍ഷം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് വണ്‍ ഫോണായതിനാല്‍ പറയാനൊക്കില്ല.
എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
Settings - About phone- System Updates
പുതിയ അപ്ഡേറ്റ് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. അപ്ഡേറ്റ് ബട്ടന് ക്ലിക്ക് ചെയ്യുക.
Content Highlights: nokia 3.1 android 10 update
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..