4ജി, ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ്; പുതിയ നോക്കിയ 2660 ഫ്‌ളിപ്പ് പുറത്തിറക്കി 


NOKIA 2660 FLIP

നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ ബുധനാഴ്ച പുതിയ നോക്കിയ 2660 ഫ്‌ളിപ്പ് ഫോണ്‍ പുറത്തിറക്കി. വലിയ ഡിസ്‌പ്ലേ, വലിയ ബട്ടനുകള്‍, ഹിയറിങ് എയ്ഡ് സംവിധാനം, എമര്‍ജന്‍സി ബട്ടന്‍ തുടങ്ങിയ ഫീച്ചറുകളുമായാണ് ഫോണ്‍ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

4,699 രൂപ വിലയുള്ള നോക്കിയ 2660 ഓണ്‍ലൈന്‍ സ്റ്റോറുകളിലും ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ലഭിക്കും. കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിലാണ് ഫോണ്‍ എത്തുക.

'ഞങ്ങളുടെ ഫ്‌ളിപ്പ് ഫോണുകള്‍ക്ക് മുതിര്‍ന്നവരുടെ ഇടയില്‍ എല്ലായിപ്പോഴും വലിയ സ്വീകാര്യതയുണ്ട്. എന്നാല്‍ അടുത്ത കാലത്തായി യുവാക്കള്‍ ഫീച്ചര്‍ ഫോണുകള്‍ എടുക്കുന്ന ട്രെന്‍ഡ് കാണുന്നു. എളുപ്പം ഉപയോഗിക്കാം എന്നതും, ഈടു നില്‍ക്കുമെന്നതും ബാറ്ററി ലെഫും ഒപ്പം സ്റ്റൈലിഷ് ആയ ഡിസൈനും അതിനൊരു കാരണമാണ്.' എച്ച് എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു.

1450 എംഎഎച്ച് ബാറ്ററിയാണിതിന്. 4ജി വോള്‍ടി, എഫ്എം റേഡിയോ, തുടങ്ങിയ സൗകര്യങ്ങളുണ്ട്. പോളി കാര്‍ബണേറ്റ് ബോഡിയില്‍ നിര്‍മിതമാണ് ഫോണ്‍. 2.8 ഇഞ്ച് വലിപ്പമുള്ളതാണ് പ്രധാന ഡിസ്‌പ്ലേ. ഫോണിന് പുറത്തുള്ള രണ്ടാമത്തെ സ്‌ക്രീന്‍ 1.77 ഇഞ്ച് ക്യുക്യൂവിജിഎ ഡിസ്‌പ്ലേയാണ്. 0.3 എംപി റിയര്‍ ക്യാമറയ്‌ക്കൊപ്പം ഫ്‌ളാഷ് നല്‍കിയിട്ടുണ്ട്.

ബ്ലൂടൂത്ത് 4.2, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യുഎസ്ബി സൗകര്യങ്ങളുമുണ്ട്. 128എംബി ഇന്റേണല്‍ സ്‌റ്റോറേജ് ഉണ്ട്. ഇതില്‍ 32 ജിബി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. 48 എംബി ആണ് റാം. യുണിസോക് ടി107 സിപിയു ആണ് ഫോണിന് ശക്തിപകരുക. എസ്30+ ഒഎസ് ആണ്. വിവിധ ഗെയിമുകള്‍ ലഭിക്കും.

ഫോണിന്റെ ഹാര്‍ഡ് വെയര്‍ തകരാറിലായാല്‍ ഒരു വര്‍ഷത്തിനിടെ മാറ്റി വാങ്ങാനും സാധിക്കും.

Content Highlights: Nokia 2660 Flip launched at affordable price in India

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented