Apple Logo | Photo: Gettyimages
വിലകൂടിയ സ്മാര്‍ട്‌ഫോണുകള്‍ മാത്രം പുറത്തിറക്കുന്ന ബ്രാന്‍ഡാണ് ആപ്പിള്‍. ഓരോ വര്‍ഷവും പുറത്തിറക്കുന്ന ഐഫോണ്‍ മോഡലുകള്‍ക്കെല്ലാം പൊതുവില്‍ വിപണിയിലുള്ള മറ്റെല്ലാ സ്മാര്‍ട്‌ഫോണ്‍ മോഡലുകളേക്കാള്‍ വളരെയധികം വിലയുണ്ടാവാറുണ്ട്.
2024-ല്‍ ആപ്പിള്‍ തങ്ങളുടെ ഏറ്റവും വിലയേറിയ ഐഫോണ്‍ പുറത്തിറക്കുമെന്നാണ് ബ്ലൂംബെര്‍ഗിലെ മാര്‍ക്ക് ഗുര്‍മന്റെ ഏറ്റവും പുതിയ ന്യൂസ് ലെറ്ററിലെ പ്രവചനം. അടുത്ത വര്‍ഷം പുറത്തിറക്കുന്ന ഐഫോണ്‍ അള്‍ട്ര മോഡല്‍ ആയിരിക്കും ഇതില്‍ ഏറ്റവും വിലക്കൂടുതല്‍. വിലയേറിയ ഐഫോണ്‍ മോഡല്‍ വരുന്നതായി സൂചന നല്‍കുന്ന ഒരു സന്ദേശം ആപ്പിള്‍ മേധാവി ടിം കുക്ക് നിക്ഷേപകര്‍ക്ക് അയച്ചതായി ന്യൂസ് ലെറ്ററില്‍ പറയുന്നു.
അതേസമയം, പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 15 പ്രോ മാക്‌സ് മോഡലില്‍ പെരിസ്‌കോപ്പ് സൂം ലെന്‍സ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണുകളില്‍ ആദ്യമായാണിത്. പ്രീമിയം ടൈറ്റാനിയം ഫ്രെയിം ആയിരിക്കും ഇതിനെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.
നിലവിലുള്ള ഐഫോണ്‍ ലൈനപ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ മോഡല്‍ എന്ന രീതിയിലായിരിക്കും ഐഫോണ്‍ അള്‍ട്ര മോഡല്‍ അവതരിപ്പിക്കുകയെന്ന് ഗുര്‍മന്‍ പറയുന്നു. 2024-ല്‍ ഇത് പുറത്തിറക്കും.
മെച്ചപ്പെട്ട ക്യാമറ, അതിവേഗ പ്രൊസസര്‍, വലിയ മെച്ചപ്പെട്ട ഡിസ്‌പ്ലേ ഉള്‍പ്പടെയുള്ള മെച്ചപ്പെട്ട ഫീച്ചറുകളുമായാണ് ഫോണ്‍ എത്തുകയെന്നും ഇതില്‍ ചാര്‍ജിങ് പോര്‍ട്ട് ഉണ്ടാവില്ലെന്നും പകരം മാഗ് സേഫ് ചാര്‍ജര്‍ മാത്രമായിരിക്കും ഉണ്ടാവുകയെന്നും ഗുര്‍മന്‍ പറയുന്നു.
ഇത് കൂടാതെ, അടുത്തകാലത്തൊന്നും ഒരു ഫോള്‍ഡബിള്‍ ഐഫോണ്‍ പ്രതീക്ഷിക്കേണ്ടെന്ന് ന്യൂസ് ലെറ്ററില്‍ പറയുന്നു. എന്നാല്‍ മാക്ക്, ഐപാഡ് മോഡലുകളില്‍ അത് പ്രതീക്ഷിക്കാമെന്നും അതും വളരെ ചിലവേറിയ ഉല്പന്നമായിരിക്കുമെന്നും ഗുര്‍മന്‍ പറഞ്ഞു.
Content Highlights: no charging port, more expensive iPhone Ultra with premium features
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..