ന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണുമായ നിത അംബാനി വനിതാ ദിനത്തിനു മുന്നോടിയായി സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. 'ഹെര്‍ സര്‍ക്കിള്‍' (HerCircle.in) എന്ന പേരിലുള്ള ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം സ്ത്രീ ശാക്തീകരണമാണ്.

സ്ത്രീകള്‍ക്ക് ആവശ്യമായ സകല വിവരങ്ങളും പങ്കുവയ്ക്കുന്ന ഹെര്‍ സര്‍ക്കിള്‍ പ്ലാറ്റ്ഫോമിലേക്ക് രാജ്യത്തെ മുഴുവന്‍ വനിതകളെയും സ്വാഗതം ചെയ്യുന്നതായി നിത അംബാനി പറഞ്ഞു.

സ്ത്രീകളുടെ ജീവിതം, ആരോഗ്യം, സാമ്പത്തികം, തൊഴില്‍, വ്യക്തിത്വ വികസനം, സാമൂഹ്യ സേവനം, സൗന്ദര്യം, ഫാഷന്‍, വിനോദം തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള വീഡിയോകള്‍ ഹെര്‍ സര്‍ക്കിള്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. 

ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ധനകാര്യം, ജീവകാരുണ്യം, നേതൃപാടവം എന്നീ വിഷയങ്ങളിലുള്ള സംശയങ്ങള്‍ക്ക് റിലയന്‍സിലെ വിദഗ്ദ്ധരുടെ മറുപടിയും ലഭിക്കും. നിലവില്‍ ഇംഗ്ലീഷിലുള്ള വെബ്സൈറ്റില്‍ വൈകാതെ പ്രാദേശിക ഭാഷകളിലുള്ള വീഡിയോകളും ലഭ്യമാക്കും.

Content Highlights: Nita Ambani Starts Social Media Platform For Women