ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ പേമെന്റുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 1500 കോടി രൂപയുടെ പദ്ധതി നിര്‍ദേശവുമായി സര്‍ക്കാര്‍. അടുത്തകാലത്തായി ഡിജിറ്റല്‍ പേമെന്റുകളില്‍ പല മടങ്ങ് വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 

ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ 1500 കോടി രൂപ നീക്കിവെക്കുന്നതായും മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. അതേസമയം, മൊബൈല്‍ ഫോണ്‍ പാര്‍ട്‌സുകള്‍, വാഹന ഭാഗങ്ങള്‍, സോളാര്‍ ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 

ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി പ്രാദേശിക ഉല്‍പാദനത്തിനും കയറ്റുമതിയ്ക്കും പ്രോത്സാഹനം നല്‍കുകയാണ് സര്‍ക്കാര്‍. ഇതിനായി ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള വിവിധ സാമ്പത്തിക ഇളവുകളും പിന്തുണയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: nirmala sitharaman announces 1500 crore scheme for promoting digital payments