
Representational Image | Photo: Gettyimages
സ്വന്തം പേരില്‍ ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുകളുള്ളവര്‍ ജനുവരി പത്തിനകം തിരിച്ചു നല്‍കണമെന്ന് നിര്‍ദേശം. ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി.
കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് സ്വന്തം പേരില്‍ പരമാവധി ഒന്‍പതു സിം കാര്‍ഡുകളേ കൈവശം വെക്കാനാകൂ. അധികമുള്ള കാര്‍ഡുകള്‍ 2021 ജനുവരി പത്തിനോ അതിന് മുമ്പായോ അതാത് സേവന ദാതാക്കള്‍ക്ക് തിരിച്ചു നല്‍കാനാണ് നിര്‍ദേശം.
അധികമുള്ളവ തിരിച്ചു നല്‍കിയില്ലെങ്കില്‍ വകുപ്പു നേരിട്ട് നോട്ടീസ് നല്‍കിയേക്കുമെന്ന് ടെലികോം സേവനദാതാക്കള്‍ പറയുന്നു. എന്നാല്‍, കുറേക്കാലം ഉപയോഗിക്കാതെയിരിക്കുന്ന സിം കാര്‍ഡുകളുടെ കണക്ഷന് താനേ റദ്ദാകാറുണ്ട്.
കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ തീരുമാനമനുസരിച്ച് ഒരു വ്യക്തിയ്ക്ക് 18 സിം കണക്ഷനുകള്‍ എടുക്കാം. ഇതില്‍ ഒമ്പത് എണ്ണം സാധാരണ മൊബൈല്‍ ഫോണ്‍ കണക്ഷന് വേണ്ടിയുള്ളതാണ്. ബാക്കി വരുന്ന ഒമ്പത് സിം കണക്ഷനുകള്‍ മെഷീന് റ്റു മെഷീന് ആശയവിനിമയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ളതാണ്.
ഒന്നിലധികം സിം കാര്‍ഡുകള്‍ കുറ്റവാളികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ ഭാഗമായാണ് 2018-ല്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ കസ്റ്റമര്‍ വെരിഫിക്കേഷന് നടപടികളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.
Content Highlights: nine simcards per person restriction trai Dot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..