Photo: Meta
ഉപഭോക്താക്കള്‍ക്ക് സേവനം സുഖകരമാക്കുന്നതിനായി വാട്‌സാപ്പ് നിരന്തരം അപ്‌ഡേറ്റുകളും പുതിയ ഫീച്ചറുകളും അവതരിപ്പിക്കാറുണ്ട്. 2013 ലാണ് വാട്‌സാപ്പില്‍ വോയ്‌സ് മെസേജിങ് സേവനം ആരംഭിച്ചത്. ആളുകള്‍ക്ക് ആശയവിനിമയത്തിന് പുതിയൊരു മാര്‍ഗം കൂടി ലഭിച്ചു. ഇന്ന് ദിവസേന ശരാശരി 700 കോടി വോയ്‌സ് മെസേജുകള്‍ വാട്‌സാപ്പില്‍ പങ്കുവെക്കപ്പെടുന്നുണ്ട്.
വാട്‌സാപ്പ് വോയ്‌സ് മെസേജ് സൗകര്യം കൂടുതല്‍ സുഖകരമാക്കുന്നതിന്റെ ഭാഗമായി ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍ കൂടി വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
ഔട്ട് ഓഫ് ചാറ്റ് പ്ലേ ബാക്ക്
ഒരു ചാറ്റിലെ വോയ്‌സ് മെസേജ് ആ ചാറ്റിന് പുറത്തുകടന്ന് മറ്റ് ചാറ്റുകള്‍ തുറന്നു വായിക്കുമ്പോഴും സന്ദേശങ്ങള്‍ അയക്കുമ്പോഴും കേള്‍ക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്. ടെലിഗ്രാമില്‍ ഈ ഫീച്ചര്‍ നേരത്തെ തന്നെ ലഭ്യമാണ്.
പോസ്/റെസ്യൂം റെക്കോഡിങ്
വോയ്‌സ് മെസേജ് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഇടയ്ക്ക് വെച്ച് നിര്‍ത്താനും വീണ്ടും പുനരാരംഭിക്കാനും സാധിക്കും. റെക്കോര്‍ഡ് ചെയ്യുന്ന കാര്യത്തില്‍ എന്തെങ്കിലും സംശയമോ അതിനിടെ എന്തെങ്കിലും തടസമുണ്ടാവുകയോ ചെയ്താല്‍ ഈ സൗകര്യംഏറെ പ്രയോജനപ്പെടും.
വേവ് ഫോം വിഷ്വലൈസേഷന്‍
ശബ്ദം സന്ദേശം തരംഗരൂപത്തില്‍ ദൃശ്യമാക്കുന്ന രീതിയാണിത്. റെക്കോര്‍ഡിങ് എളുപ്പം കൈകാര്യം ചെയ്യാന്‍ ഇത് സഹായകമാവും.

ഡ്രാഫ്റ്റ് പ്രിവ്യൂ
നേരത്തെ മൈക്ക് ബട്ടന്‍ അമര്‍ത്തിവെച്ച് ശബ്ദം റെക്കോര്‍ഡ് ചെയ്യുകയും അത് വിടുന്ന ഉടന്‍ സന്ദേശം സെന്റ് ആവുകയും ചെയ്യുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ ശബ്ദസന്ദേശം റെക്കോര്‍ഡ് ചെയ്ത് കഴിഞ്ഞ് അത് അയക്കുന്നതിന് മുമ്പ് കേട്ടു നോക്കാന്‍ സാധിക്കും.
റിമമ്പര്‍ പ്ലേ ബാക്ക്
ഒരു ശബ്ദ സന്ദേശം കേള്‍ക്കുന്നതിനിടെ നിര്‍ത്തിപോവുകയും പിന്നീട് നിങ്ങള്‍ക്ക് നിര്‍ത്തിയ സ്ഥലത്ത് നിന്നും വീണ്ടും കേട്ടുതുടങ്ങാന്‍ സാധിക്കുകയും ചെയ്യുന്ന സൗകര്യമാണിത്.
പ്ലേബാക്ക് സ്പീഡ്
ഈ സംവിധാനത്തിലൂടെ ശബ്ദ സന്ദേശം വേഗത കൂട്ടി കേള്‍ക്കാന്‍ സാധിക്കും. 1.5x, 2x തുടങ്ങിയ വേഗങ്ങളില്‍ ശബ്ദം കേള്‍ക്കാനാവും.
നമ്മള്‍ക്ക് പറയാനുള്ള കാര്യങ്ങളും പ്രകടിപ്പിക്കാനുള്ള വൈകാരികാവസ്ഥകളും ശരിയായ രീതിയില്‍ പ്രകടിപ്പിക്കാനും പങ്കുവെക്കാനും ചിലപ്പോള്‍ ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെയും, ഇമോജികളിലൂടെയും സാധിച്ചെന്ന് വരില്ല. അങ്ങനെയുള്ള അവസരങ്ങളില്‍ ശബ്ദ സന്ദേശങ്ങള്‍ സഹായകമാവാറുണ്ട്. എന്നാല്‍ ശബ്ദ സന്ദേശങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നതിനും തെറ്റുകളില്ലാതാക്കുന്നതിനും ഇത് സഹായകമാവും.
Content Highlights: new voice message features launched by meta
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..