പ്രതീകാത്മക ചിത്രം | PHOTO: AFP
വാഷിങ്ടണ്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനും യു.എസ്. രഹസ്യാന്വേഷണവിഭാഗത്തിലെ മുന്‍കരാറുകാരന്‍ എഡ്വേര്‍ഡ് സ്നോഡനും ചാരവൃത്തിക്കേസില്‍ യു.എസ്. സര്‍ക്കാര്‍ മാപ്പുനല്‍കണോ എന്ന് പൊതുജനങ്ങളോട് ചോദിച്ച് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്ക്. ഞായറാഴ്ച ട്വിറ്ററിലൂടെയായിരുന്നു മസ്കിന്റെ സര്‍വേ.
ഒരുമണിക്കൂറിനുള്ളില്‍ 5.6 ലക്ഷം വോട്ടുകിട്ടി. ഇതില്‍ 79.8 ശതമാനം പേരും ഇരുവര്‍ക്കും യു.എസ്. മാപ്പുനല്കണമെന്നാവശ്യപ്പെട്ടു. യു.എസ്. സൈന്യത്തിന്റെയും രഹസ്യാന്വേഷണവിഭാഗത്തിന്റെയും ഫയലുകള്‍ ചോര്‍ത്തി പ്രസിദ്ധപ്പെടുത്തിയെന്നതാണ് ഇവരുടെ പേരിലുള്ള കുറ്റം. അസാഞ്ജ് ഇപ്പോള്‍ ബ്രിട്ടനിലും സ്നോഡന് റഷ്യയിലുമാണ്.
Content Highlights: New Twitter Poll On Edward Snowden by elon musk
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..