ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം പുതിയ നിയമനിര്‍മാണം ആലോചിക്കുന്നു. ഫെബ്രുവരിയില്‍ നിലവില്‍വന്ന നിയമം വിവിധ കോടതികളുടെ ഇടപെടലുകളെത്തുടര്‍ന്ന് പൂര്‍ണമായി നടപ്പാക്കാനാകാത്ത സാഹചര്യത്തിലാണിത്. സാമൂഹികമാധ്യമങ്ങള്‍ക്ക് ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം ഉറപ്പിക്കാനായാണ് പുതിയ നിയമം ഒരുങ്ങുന്നതെന്നാണ് സൂചന. നിര്‍വചനവും പുതുക്കും.
സാമൂഹികമാധ്യമങ്ങളെയും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളെയും നിയന്ത്രിക്കാന്‍ വിവരസാങ്കേതികവിദ്യ നിയമത്തില്‍ ഭേദഗതി വരുത്തി തയ്യാറാക്കിയ പുതിയ ചട്ടങ്ങള്‍ വിവിധ കോടതി ഉത്തരവുകളെത്തുടര്‍ന്നാണ് മരവിപ്പിച്ചത്. ഈ നിയമത്തിലെ ചില വ്യവസ്ഥകള്‍ക്ക് യുക്തമായ നിയമപിന്‍ബലമില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിലുള്ള നിയമപ്രകാരം സാമൂഹികമാധ്യമങ്ങള്‍ പുതിയ തര്‍ക്കപരിഹാര ഓഫീസറെ നിയമിക്കുകയും പ്രതിമാസ റിപ്പോര്‍ട്ട് നല്‍കുകയും വേണം. എന്നാല്‍, ഉള്ളടക്കത്തിന്റെ ബാധ്യതകളില്‍നിന്ന് കമ്പനികളെ രക്ഷിക്കുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്.
2020-ല്‍ യൂറോപ്യന്‍ യൂണിയന് തയ്യാറാക്കിയ നിയമത്തിന്റെ ചുവടുപിടിച്ച് വ്യക്തിഗത ഡേറ്റാ സംരക്ഷണബില്ലിന്റെ അടിസ്ഥാനത്തിലായിരിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കാന്‍ ആലോചിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് നിയമവിരുദ്ധ ഉള്ളടക്കത്തെക്കുറിച്ച് സാമൂഹികമാധ്യമ സ്ഥാപനങ്ങളുടെപേരില്‍ പരാതി നല്‍കാനാണുള്ള അവകാശം യൂറോപ്യന്‍ യൂണിയന് നിയമം നല്‍കുന്നുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാമൂഹികമാധ്യമസ്ഥാപനങ്ങളെ നിര്‍ബന്ധിക്കുന്നതിനും വ്യവസ്ഥയുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..