ണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്സ് ഇന്ത്യൻ ഉപയോക്താക്കൾക്ക് സൗജന്യമായി ഉപയോഗിക്കാം. ഡിസംബർ അഞ്ച്, ആറ് തീയ്യതികളിലായി നെറ്റ്ഫ്ളിക്സ് നടത്തുന്ന സ്ട്രീംഫെസ്റ്റിന്റെ ഭാഗമായാണ് രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്സ് സൗജന്യമായി ആസ്വദിക്കാൻ അവസരം ലഭിക്കുക. ഇതുവഴി സിനിമകളും, ടെലിവിഷൻ പരിപാടികളും, ഡോക്യുമെന്ററികളും ആസ്വദിക്കാം.

അർധരാത്രിയ്ക്ക് ശേഷം ഡിസംബർ അഞ്ചിന് കൃത്യം 12.01 ന് ആരംഭിക്കുന്ന സ്ട്രീം ഫെസ്റ്റ് ഡിസംബർ ആറിന് രാത്രി 11.59 ന് അവസാനിക്കും. സ്റ്റാന്റേർഡ് ഡെഫനിഷനിലുള്ള വീഡിയോകളാണ് ഇതിൽ ആസ്വദിക്കാനാവുക.

ആൻഡ്രോയിഡിൽ നിന്നോ ബ്രൗസറിൽ നിന്നോ മാത്രമെ നെറ്റ്ഫ്ളിക്സ് അക്കൗണ്ട് നിർമിക്കാൻ സാധിക്കൂ എങ്കിലും ഏത് ഉപകരണത്തിൽ നിന്നും വീഡിയോ പ്ലേ ചെയ്യാം. ടെലിവിഷനിലും ഇത് ആസ്വദിക്കാം. സ്ട്രീം ഫെസ്റ്റ് തീയതി മറന്നുപോവാതിരിക്കാൻ ഇമെയിലിലോ, ഫോൺ നമ്പറിലോ റിമൈന്റർ സെറ്റ് ചെയ്യാം.

പ്രൊഫൈൽ, പാരന്റൽ കൺട്രോൾ, ക്രിയേറ്റ് ലിസ്റ്റ്, ഡൗൺലോഡ് മൂവീസ് പോലുള്ള ഫീച്ചറുകളെല്ലാം തന്നെ സ്ട്രീംഫെസ്റ്റിന്റെ ഭാഗമായി ഉപയോഗിക്കാനാവും. എങ്കിലും രണ്ട് ദിവസം മാത്രമേ ഇത് ലഭ്യമാവും.

സ്ട്രീംഫെസ്റ്റിന്റെ ഭാഗമായി സൗജന്യമായി സേവനം നൽകുമ്പോൾ വലിയ രീതിയിലുള്ള ട്രാഫിക്ക് നെറ്റ്ഫ്ളിക്സിൽ ഉണ്ടാവാനിടയുണ്ട്. അതിനാൽ സ്ട്രീം ഫെസ്റ്റിന്റെ ഭാഗമാവുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താനിടയുണ്ട്. എന്നാൽ എത്രപേർക്കാണ് പ്രവേശനം നൽകുക എന്ന് നെറ്റ്ഫ്ളിക്സ് വ്യക്തമാക്കിയിട്ടില്ല.

ഉപയോക്താക്കളെ വർധിപ്പിക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിലാണ് സ്ട്രീം ഫെസ്റ്റ് ഇന്ത്യയിൽ സംഘടിപ്പിക്കുന്നത്. ഇത് വിജയകരമാണെങ്കിൽ മറ്റ് വിപണികളിലും ഇത് നടപ്പാക്കാനാണ് നെറ്റ്ഫ്ളിക്സിന്റെ പദ്ധതി.

Content Highlights:netflix screamfest free use for two days