ഡിസംബര്‍ അഞ്ച്, ആറ് തീയ്യതികളില്‍ നടത്തിയ നെറ്റ്ഫ്‌ളിക്‌സ് സ്ട്രീംഫെസ്റ്റ് രണ്ട് ദിവസം കൂടി നടത്തുന്നു. ഇന്നും നാളെയും (ഡിസംബര്‍ 9-11 ) കൂടി നെറ്റ്ഫ്‌ളിക്‌സിന്റെ സൗജന്യ സേവനങ്ങള്‍ ആസ്വദിക്കാം. 

ഇന്ത്യയില്‍ ഇന്ന് 9.00 മണിമുതലാണ് സ്ട്രീംഫെസ്റ്റ് ആരംഭിക്കുക. ഡിസംബര്‍ 11 രാവിലെ 8.59 വരെ ഇത് ലഭിക്കും. 

നെറ്റ്ഫ്‌ളിക്‌സ് സേവനങ്ങളെല്ലാം സൗജന്യമായി ലഭിക്കുന്ന സ്ട്രീംഫെസ്റ്റ് വീണ്ടും ലഭ്യമാവുമെന്ന് നെറ്റ്ഫ്‌ളിക്‌സ് നേരത്തെ അറിയിച്ചിരുന്നില്ല. 

സ്ട്രീംഫെസ്റ്റിന്റെ വ്യവസ്ഥകളില്‍ മാറ്റമുണ്ടാവില്ല. പുതിയ അക്കൗണ്ട് ഉടമകള്‍ക്കാണ് സ്ട്രീംഫെസ്റ്റ് ആസ്വദിക്കാനാവുക. നെറ്റ്ഫ്‌ളിക്‌സ് പിന്തുണയുള്ള ഏത് ഉപകരണത്തിലും നെറ്റ്ഫ്‌ളിക്‌സ് ആസ്വദിക്കാം. 

അതേസമയം, നെറ്റ്ഫ്‌ളിക്‌സിന് താങ്ങാനാവുന്ന പരിധിയില്‍ കൂടുതല്‍ ആളുകള്‍ പ്രവേശിച്ചാല്‍ ഒരേ സമയം വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരും. 

കഴിഞ്ഞ ശനി, ഞായര്‍ തീയ്യതികളില്‍ നടത്തിയ സ്ട്രീം ഫെസ്റ്റ് വലിയ വിജയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് ലക്ഷം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് മിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം സ്ട്രീംഫെസ്റ്റിലും ഈ രീതിയില്‍ ഡൗണ്‍ലോഡ് ഉണ്ടാവുമെന്നാണ് നെറ്റ്ഫ്‌ള്കിസ് പ്രതീക്ഷിക്കുന്നത്. 

Content Highlights: netflix streamfest extended for two days