Photo: Netflix
ഒടുവില്‍ നെറ്റ്ഫ്‌ളിക്‌സ് ആ വലിയ മാറ്റം അവതരിപ്പിക്കുകയാണ്. ഇനി മുതല്‍ നെറ്റ്ഫ്‌ളിക്‌സ് ഉപഭോക്താക്കള്‍ക്ക് ഒരു വീട്ടിലുള്ളവരുമായി അല്ലാതെ മറ്റാര്‍ക്കും അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാന്‍ സാധിക്കില്ല. നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ അപ്‌ഡേറ്റിലാണ് ഈ പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഉപഭോക്താക്കള്‍ ഒരേ ഇടത്താണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ മാസം തോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങള്‍ ഒരേ വൈഫൈയില്‍ കണക്റ്റ് ചെയ്യാന്‍ നെറ്റ്ഫ്‌ളിക്‌സ് ആവശ്യപ്പെടും.
അതായത് പാസ് വേഡ് ഷെയര്‍ ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തുകയല്ല നെറ്റ്ഫ്‌ളിക്‌സ് ചെയ്തിരിക്കുന്നത്. പാസ് വേഡ് ഒരു വീട്ടിലുള്ളവരുമായി മാത്രം പങ്കുവെച്ചാല്‍ മതിയെന്ന നിയന്ത്രണമാണ് അവതരിപ്പിച്ചിരിക്കുന്നത്.
നിങ്ങള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷന്‍ ഇതിനായി പരിഗണിക്കും. വൈഫൈയുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഇതിന് വേണ്ടിയാണ്. മാസത്തില്‍ ഒരു തവണയെങ്കിലും ഇത് ആവശ്യപ്പെടും.
അതേസമയം ഒരേ വീട്ടിലല്ലാതെ മറ്റൊരിടത്ത് താമസിക്കുന്നയാള്‍ക്ക് അക്കൗണ്ട് പാസ് വേഡ് കൈമാറുന്നതിന് ഉപഭോക്താവ് അധിക തുക നല്‍കണം എന്നാണ് നെറ്റ്ഫ്‌ളിക്‌സ് പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങലുടെ നിങ്ങളുടെ ലൈക്കുകളും, ഡിസ് ലൈക്കുകളും അടക്കമുള്ള പ്രൊഫൈല്‍ ഹിസ്റ്ററിയും മറ്റ് വ്യക്തിഗത വിവരങ്ങളും പുതിയ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇതിന് പുറമെ പുറത്തുനിന്നുള്ളവര്‍ക്ക് നിങ്ങളുടെ പ്ലാനില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ ഒരു താല്‍കാലിക് കോഡ് ആവശ്യമാണ്. ഈ കോഡ് ഉപയോഗിച്ചുള്ള ലോഗിന് ഏഴ് ദിവസത്തെ വാലിഡിറ്റി ആണുണ്ടാവുക.
ഇത്തരത്തില്‍ പാസ് വേഡ് പങ്കുവെക്കുന്നതിലൂടെ പരമാവധി ഉപഭോക്താക്കളെ പണം നല്‍കി നെറ്റ്ഫ്‌ളിക്‌സ് ഉള്ളടക്കങ്ങള്‍ കാണാന്‍ നിര്‍ബന്ധിതരാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. പാസ് വേഡ് പങ്കുവെക്കല്‍ നിയന്ത്രിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.
Content Highlights: netflix password sharing restricted in new update
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..