പ്രതീകാത്മക ചിത്രം | photo: canva
നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. മുന്‍നിര ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് ഏറ്റവുമധികം തിരിച്ചടി നേരിടുന്നത് യു.കെയിലാണ്.
2022ലെ സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ലക്ഷത്തോളം സബ്സ്ക്രൈബര്‍മാരെയാണ് നെറ്റ്ഫ്ളിക്സിന് യു.കെയില്‍ നിന്നുമാത്രം നഷ്ടമായത്. 2023 ല്‍ രണ്ട് ലക്ഷം സബ്സ്ക്രൈബര്മാരെക്കൂടി നഷ്ടമാകുമെന്നാണ് അനാലിസിസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം സബ്സ്ക്രൈബര്‍മാരെ നഷ്ടമായതിന് പിന്നാലെ ജീവനക്കാരുടെ എണ്ണം നെറ്റ്ഫ്ളിക്സ് വെട്ടിക്കുറച്ചിരുന്നു. അതേസമയം, ഡിസ്നി പ്ലസ് ഹോട്സ്റ്റാര് കൂടുതല്‍ സബ്സ്ക്രൈബര്‍മാരെ ആകര്‍ഷിച്ചുകൊണ്ട് മുന്നേറുകയാണ്.
നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് നെറ്റ്ഫ്ളിക്സ്. പാസ്വേര്ഡ് ഷെയറിങ് അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ ഒ.ടി.ടി ഭീമന്. ഒരു സമയം ഒരേ അക്കൗണ്ട് ഉപയോഗിച്ച് വീഡിയോ കാണുന്നവരുടെ എണ്ണത്തിന് നിയന്ത്രണമുണ്ടായിരുന്നെങ്കിലും അക്കൗണ്ട് പാസ് വേഡ് പങ്കുവെക്കുന്നവരെ ഇതുവരെ നെറ്റ്ഫ്ളിക്സ് പൂര്‍ണമായി നിയന്ത്രിച്ചിട്ടില്ലായിരുന്നു. ഇനിമുതല്‍ സ്വന്തം വീട്ടിലുള്ളവര്‍ അല്ലാത്തവരുമായി അക്കൗണ്ട് പങ്കിടുന്നത് നിര്‍ത്തലാക്കാന്‍ നെറ്റ്ഫ്ളിക്സ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അധികം വൈകാതെ തന്നെ ഇത് പ്രാബല്യത്തില്‍ വന്നേക്കും.
കൂടാതെ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കുറഞ്ഞ നിരക്കിലുള്ള സബ്സ്ക്രിപ്ഷന് പ്ലാനുകളും അവതരിപ്പിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ നെറ്റ്ഫ്ളിക്സിന് ഇന്ത്യയില്‍ 149 രൂപയുടെ മൊബൈല്‍ ഓണ്‍ലി പ്ലാന്‍ ഉണ്ട്. പ്രീമിയം പ്ലാനിന് 649 രൂപയാണ് പ്രതിമാസ ചെലവ്. ഇത് താരതമ്യേന കൂടുതലാണ്. ഹോട്ട്സ്റ്റാറും ആമസോണ്‍ പ്രൈമും 1499 രൂപയാണ് വാര്‍ഷിക പ്ലാനിന് ഈടാക്കുന്നത്.
Content Highlights: Netflix expected to lose more subscribers in 2023 says report
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..