നെറ്റ്ഫ്‌ളിക്‌സില്‍ പരസ്യത്തോടുകൂടിയ പ്ലാന്‍ നവംബറില്‍ അവതരിപ്പിച്ചേക്കും.


Photo: AFP

നെറ്റ്ഫ്‌ളിക്‌സിന്റെ പരസ്യത്തോടുകൂടിയ പ്ലാന്‍ നവംബറോടുകൂടി അവതരിപ്പിച്ചേക്കും. ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വലിയ ഇടിവാണ് നിരക്ക് കുറച്ച് പരസ്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ പ്ലാന്‍ അവതരിപ്പിക്കാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയത്. നവംബര്‍ ഒന്ന് മുതല്‍ പുതിയ പ്ലാന്‍ അവതരിപ്പിക്കുമെന്നാണ് വിവരം യുകെ, യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലാണ് പ്ലാന്‍ അവതരിപ്പിക്കുക.

അതേസമയം ഈ പ്ലാനിന്റെ നിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇതില്‍ അന്തിമ തീരുമാനം ആയിട്ടില്ല എന്നാണ് സിനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ പരസ്യ പിന്തുണയുള്ള പ്ലാന്‍ അവതരിപ്പിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് പറഞ്ഞിരുന്നു. 2023 ല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ഈ പ്ലാന്‍ വ്യാപിപ്പിച്ചേക്കും.

ഡിസ്‌നി പ്ലസും സമാനമായ രീതിയില്‍ പരസ്യ പിന്തുണയുള്ള പ്ലാനുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് വിവരം. ഇതിന് മുന്നോടിയായി നെറ്റ്ഫ്‌ളിക്‌സിന്റെ പ്ലാനുകള്‍ അവതരിപ്പിച്ചേക്കും.

ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ ഇടവാണ് ഈ വര്‍ഷം നെറ്റ്ഫ്‌ളിക്‌സിന്റെ ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായത്.

പുതിയ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ക്കൊപ്പം പാസ് വേഡ് പങ്കുവെക്കുന്നതിന് പണമീടാക്കുന്നതും നെറ്റ്ഫ്‌ളിക്‌സ് പരിഗണിക്കുന്നുണ്ട്.


Content Highlights: Netflix could launch ad-supported plans from November 1

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented