ഗൂഗിളിന് മേല്‍ മത്സരകമ്മീഷന്‍ ചുമത്തിയ 1337.76 കോടി രൂപ പിഴ ശരിവെച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രിബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി). ട്രിബ്യൂണലിന്റെ രണ്ടംഗ ബെഞ്ച് 30 ദിവസത്തിനുള്ളില്‍ മുഴുവന്‍ പിഴത്തുകയും നല്‍കാന്‍ നിര്‍ദേശം നല്‍കി.
അതേസമയം ജസ്റ്റിസ് അശോക് ഭൂഷന്‍, ട്രിബ്യൂണല്‍ അംഗം അശോക് ശ്രീവാസ്തവ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് മത്സര കമ്മീഷന്റെ ഉത്തരവില്‍ ചില മാറ്റങ്ങളും വരുത്തി.
വിപണികളില്‍ മേധാവിത്വം ഉറപ്പാക്കാന്‍ ആന്‍ഡ്രോയിഡ് അധിഷ്ഠിത മൊബൈല്‍ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മത്സര കമ്മീഷന് ഗൂഗിളിന് പിഴയിട്ടത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഗൂഗിളിന്റെ ഹര്‍ജി കോടതി തള്ളി.
പിഴശിക്ഷ സ്റ്റെ ചെയ്യില്ലെന്ന് ജനുവരിയില്‍ തന്നെ എന്‍.സി.എല്‍.എ.ടി അറിയിച്ചിരുന്നു. പിഴത്തുകയുടെ പത്ത് ശതമാനം ഉടന്‍ നല്‍കാനും അന്ന് നിര്‍ദേശിച്ചിരുന്നു. ഹര്‍ജിയില്‍ മത്സര കമ്മീഷന് ട്രിബ്യൂണല്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഈ നടപടികള്‍ക്കൊടുവിലാണ് ഇപ്പോള്‍ ട്രിബ്യൂണലിന്റെ അന്തിമ തീരുമാനം.
Content Highlights: NCLAT upholds Rs 1,337.76 cr fine imposed on Google by CCI
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..