ചന്ദ്രൻ
ചന്ദ്രനിലെ പാറക്കഷണങ്ങളും പൊടിപടലങ്ങളും ശേഖരിച്ച് ഭൂമിയില്‍ എത്തിക്കാൻ ശേഷിയുള്ള കമ്പനികളെ തേടി നാസ. സെപ്റ്റംബർ പത്തിനാണ് നാസ ഈ കാര്യം പ്രഖ്യാപിച്ചത്. സ്വകാര്യ കമ്പനികൾ റോബോട്ടുകളെ ഉപയോഗിച്ചു ചന്ദ്രനില്‍നിന്ന് കുഴിച്ചെടുക്കുന്ന മണ്ണ്, പാറക്കഷണങ്ങള്‍ എന്നിവ ഭൂമിയിലെത്തിച്ച ശേഷം നാസയക്ക് വില്‍ക്കാം. അതോടൊപ്പം തന്നെ ഈ ദൗത്യത്തിൽ ലോകമെമ്പാടുമുള്ള ഏത് കമ്പനികൾക്കും പങ്കെടുക്കാമെന്ന് നാസ പ്രഖ്യാപിച്ചു.
ചന്ദ്രനിൽ നിന്നുള്ള 50 മുതല്‍ 500 ഗ്രാം വരെയുള്ള മണ്ണ് ശേഖരിച്ച ശേഷം ഖനനം നടത്തിയ സ്ഥലത്തിന്റെ ചിത്രങ്ങളും വിശദാംശങ്ങളും അമേരിക്കയുടെ ബഹിരാകാശ ഏജൻസിയ്ക്ക് കൈമാറണം. അതോടെ കമ്പനികളിൽനിന്ന് വാങ്ങിയ ചന്ദ്രനിലെ പാറക്കഷണങ്ങൾ ഉൾപ്പടെയുള്ള വിഭവങ്ങളുടെ ഏക അവകാശി നാസ ആയിരിക്കും.
2024-ന് മുൻപായി ഖനനം നടത്തി ചന്ദ്രനിലെ വിഭവങ്ങളുടെ അവകാശം നാസയ്ക്ക് കൈവശമാക്കാം എന്നാണ് അവർ ലക്ഷ്യമിടുന്നത്. മനുഷ്യനന്മയ്ക്ക് വേണ്ടി നടത്തുന്ന പര്യവേക്ഷണത്തിന്റെയും കണ്ടെത്തലിന്റെയും ഒരു പുതിയ യുഗത്തിന് ഊർജം പകരുന്നതിനാണ് ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് നാസയുടെ അഡ്മിനിസ്ട്രേറ്ററായ ജിം ബ്രൈഡ്‌സ്റ്റൈൻ പറഞ്ഞു.
Content highlights; NASA wants to buy moon resources from private companies
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..