Fiction photo created by kjpargeter - www.freepik.com
മനുഷ്യരുടെ നഗ്ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്കയക്കാനുള്ള പദ്ധതിയുമായി നാസയുടെ ശാസ്ത്രജ്ഞര്‍. അന്യഗ്രഹജീവികളെ ആകര്‍ഷിക്കുന്നതിനാണ് ഈ നീക്കം. പ്രതികരണം ചോദിച്ചുകൊണ്ടുള്ള ഒരു സന്ദേശവും ചിത്രങ്ങള്‍ക്കൊപ്പമുണ്ടാവും.
മനുഷ്യര്‍ക്കൊപ്പമോ അതിനേക്കാള്‍ മുകളിലോ ബുദ്ധിവികാസം പ്രാപിച്ച അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനും ഭൂമിയിലേക്കുള്ള മാര്‍ഗം എളുപ്പമാക്കുന്നതിനുമാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഇത്തരം പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത്.
എന്തായാലും, ഭൂമിയില്‍ നിന്നും ആവശ്യപ്പെടാതെ കിട്ടിയ നഗ്ന ചിത്രങ്ങള്‍ കണ്ട് അന്യഗ്രഹ ജീവികള്‍ (സാങ്കല്‍പികം) അമ്പരന്നുപോവാനൊന്നും സാധ്യതയില്ല.
നഗ്നരായ ഏതെങ്കിലും സ്ത്രീയുടേയും പുരുഷന്റേയും ഫോട്ടോകളല്ല ബഹിരാകാശത്തേക്ക് അയക്കുന്നത്. ഡിജിറ്റലായി വരച്ചെടുത്ത ചിത്രമാണ്. ഡിഎന്‍എയുടെ മാതൃകയും അതോടൊപ്പം വരച്ചിട്ടുണ്ടാവും. ഈ ചിത്രം താഴെ നല്‍കിയിട്ടുണ്ട്. കൈ ഉയര്‍ത്തി വീശുന്ന സ്ത്രീയുടേയും പുരുഷന്റേയും ചിത്രമാണിതില്‍.

ഈ പദ്ധതിയുടെ ഭാഗമായി ഭൂമിയുമായി ആശയവിനിമയം നടത്താനുള്ള ലളിത മാര്‍ഗങ്ങള്‍, ഡിഎന്‍എ വിവരങ്ങള്‍, മനുഷ്യനെ കുറിച്ചും ഭൂമിയെ കുറിച്ചുമുള്ള വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സന്ദേശങ്ങളും ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്.
Content Highlights: space, Alien, Nude photos to space, BITG
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..