ചന്ദ്രനിൽ സ്ഥാപിക്കുന്ന ആണവ റിയാക്ടർ ചിത്രകാരന്റെ ഭാവനയിൽ | Photo: NASA
ചന്ദ്രനില്‍ ആണവ റിയാക്ടര്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി യുഎസ് ബഹിരാകാശ ഏജന്‍സി നാസ. ചന്ദ്രനില്‍ വിന്യസിക്കാന്‍ സാധിക്കുന്ന ന്യൂക്ലിയര്‍ ഫിഷന്‍ സര്‍ഫേസ് പവര്‍ സിസ്റ്റത്തിന്റെ രൂപകല്‍പ്പനയ്ക്കായി വേണ്ടി ഈ വര്‍ഷം ആദ്യം മൂന്ന് കമ്പനികളുമായി നാസ ഏകദേശം 50 ലക്ഷം ഡോളര്‍ മൂല്യം വരുന്ന കരാറൊപ്പിട്ടിരുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ അത്തരം ഒരു സാങ്കേതിക വിദ്യ ചന്ദ്രനില്‍ വിന്യസിക്കാനാകുമെന്നാണ് നാസ പറയുന്നത്.
ഊര്‍ജ വകുപ്പ് നല്‍കിയ ഫണ്ട് ചന്ദ്രനിലെ പ്രതികൂല സാഹചര്യത്തില്‍ സ്ഥാപിക്കാനാവുന്ന 40 കിലോവാട്ട് ഫിഷന്‍ പവര്‍ സംവിധാനത്തിന്റെ രൂപകല്‍പന സംബന്ധിച്ച ഡിസൈന്‍ മാതൃക തയ്യാറാക്കുന്നതിന് വേണ്ടി ചിലവാക്കാം. പത്ത് വര്‍ഷക്കാലമാണ് ഇതിന് വേണ്ടി സമയം നല്‍കിയിരിക്കുന്നത്. ലോഖീദ് മാര്‍ട്ടിന്‍, വെസ്റ്റിങ്ഹൗസ്, IX തുടങ്ങിയ കമ്പനികളാണ് കരാര്‍ നേടിയത്. ഈ മൂന്ന് കമ്പനികള്‍ക്കും ഡിസൈന്‍ തയ്യാറാക്കുന്നതിനായി മറ്റ് കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
റിയാക്ടറിനുള്ളില്‍ വെച്ച് യുറേനിയം കണികകള്‍ വിഭജിക്കുന്നതിലൂടെയുണ്ടാകുന്ന താപം വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യുകയാണ് ഫിഷന്‍ സര്‍ഫേസ് പവര്‍ സംവിധാനം ചെയ്യുക. ഇവ താരതമ്യേന ചെറുതും ഭാരം കുറഞ്ഞതുമാകയാല്‍ അവ ചന്ദ്രനിലെ സാഹചര്യത്തിന് യോജിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥലം, സൂര്യപ്രകാശത്തിന്റെ ലഭ്യത ഉള്‍പ്പടെ ഭൂമിയില്‍ ശ്രദ്ധിക്കേണ്ടി വരുന്ന പാരിസ്ഥിതിക സാഹചര്യങ്ങള്‍ ചന്ദ്രനില്‍ ബാധകമാവില്ല എന്നതും ഇതിന് നേട്ടമാണ്. ഈ സംവിധാനം യാഥാര്‍ത്ഥ്യമായാല്‍, ചന്ദ്രന്‍, ചൊവ്വ തുടങ്ങിയ അന്യ ഗ്രഹങ്ങളിലെ ദീര്‍ഘകാല ദൗത്യങ്ങള്‍ക്ക് ഏറെ പ്രയോജനപ്പടും.
Content Highlights: Nasa to build nuclear reactor in space
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..