Representational Image | Photo: Twitter/ Nasa Artemis
ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന നാല് ബഹിരാകാശ സഞ്ചാരികളെ ഏപ്രില്‍ മൂന്നിന് പ്രഖ്യാപിക്കുമെന്ന് നാസ വെള്ളിയാഴ്ച അറിയിച്ചു. ആര്‍ട്ടെമിസ് ദൗത്യത്തിലെ ആദ്യ മനുഷ്യയാത്ര ആണിത്. ചന്ദ്രനില്‍ ദീര്‍ഘകാല മനുഷ്യസാന്നിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാസ ആര്‍ട്ടെമിസ് ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്.
ആര്‍ട്ടെമിസ്-2 ദൗത്യത്തില്‍ നാസയുടെ മൂന്ന് സഞ്ചാരികളും കനേഡിയന്‍ സ്‌പേസ് എജന്‍സിയുടെ ഒരു സഞ്ചാരിയുമാണ് ചന്ദ്രനിലേക്ക് പുറപ്പെടുക. 22 ലക്ഷം കിമീ ദൈര്‍ഘ്യമുള്ള യാത്രയായിരിക്കും ഇത്.
നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെ സഹായത്തോടെ ഓറിയോണ്‍ പേടകത്തിലായിരിക്കും ചന്ദ്രനിലേക്കുള്ള യാത്ര. 10 ദിവസം ദൈര്‍ഘ്യമുള്ള ഈ ദൗത്യത്തില്‍ ഓറിയോണ്‍ പേടകം മനുഷ്യയാത്രയ്ക്ക് എത്രത്തോളം അനുയോജ്യമാണെന്ന് പരിശോധിക്കപ്പെടും.
ആര്‍ട്ടെമിസ് 1 ദൗത്യത്തില്‍ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെയും ഓറിയോണ്‍ പേടകത്തിന്റെയും വിക്ഷേപണ ശേഷിയും കാര്യക്ഷമതയും പരിശോധിക്കപ്പെട്ടു.
അപ്പോളോ ദൗത്യത്തിന് ശേഷം ചന്ദ്രനിലേക്കുള്ള ആദ്യ മനുഷ്യയാത്രയായിരിക്കും ആര്‍ട്ടെമിസ് 2. എന്നാല്‍ ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ പേടകം ചന്ദ്രനില്‍ ഇറങ്ങില്ല. പകരം ചന്ദ്രനെ ചുറ്റി തിരികെ ഇറങ്ങുകയാണ് ചെയ്യുക. ആര്‍ട്ടെമിസ് 3 ദൗത്യത്തില്‍ പുറപ്പെടുന്ന യാത്രികരാണ് അപ്പോളോ പദ്ധതിക്ക് ശേഷം വീണ്ടും ചന്ദ്രനില്‍ കാലുകുത്തുക. ഇതില്‍ ഒരു വനിതയും ഉണ്ടായിരിക്കും.
Content Highlights: NASA to announce Artemis II Moon mission astronauts on April 3
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..