Russian cosmonauts Sergey Korsakov, Oleg Artemyev, and Denis Matveev pose with the flag of the Luhansk People’s Republic.(Image: Roscosmos Telegram)
യുക്രൈനിന്റെ കിഴക്കന്‍ പ്രദേശം റഷ്യ പിടിച്ചടക്കിയത് ബഹിരാകാശ നിലയത്തില്‍വെച്ച് ആഘോഷിച്ച സംഭവത്തില്‍ റഷ്യന്‍ ബഹിരാകാശ സഞ്ചാരികള്‍ക്കെതിരെ നാസ. യുക്രൈനിന് എതിരായ യുദ്ധത്തില്‍ പിന്തുണ നല്‍കുന്നതിന് രാഷ്ട്രീയപരമായി ബഹിരാകാശ നിലയത്തെ ഉപയോഗിക്കുന്നതിനെതിരെയാണ് നാസ ശക്തമായി വിമര്‍ശിച്ചത്. ഈ നടപടി ബഹിരാകാശ നിലയത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്കെതിരാണെന്നും നാസ വിമര്‍ശിച്ചു.
ലൂഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റേയും ഡൊനെറ്റ്‌സ്‌ക് പീപ്പിള്‍ റിപ്പബ്ലിക്കിന്റേയും പതാക കയ്യില്‍ പിടിച്ചുകൊണ്ടുള്ള മൂന്ന് റഷ്യന്‍ ബഹിരാകാശ സഞ്ചാരികളുടെ ചിത്രം റഷ്യന്‍ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ടതാണ് നാസയെ ചൊടിപ്പിച്ചത്.
യുക്രൈനിലെ സ്വയംപ്രഖ്യാപിത റിപ്പബ്ലിക്കുകളാണ് ലൂഹാന്‍സും ഡൊനെറ്റ്‌സ്‌കും. റഷ്യയും സിറിയയും മാത്രമാണ് ഈ പ്രദേശത്തെ സ്വതന്ത്ര രാജ്യങ്ങളായി പരിഗണിച്ചിരുന്നത്. ഈ പ്രദേശങ്ങള്‍ പിടിച്ചടക്കിയ ദിവസം ഭൂമിയിലും ബഹിരാകാശത്തും സ്വാതന്ത്ര്യദിനമായി ആഘോഷിക്കുകയാണെന്ന് റഷ്യ പറയുന്നു.
നാസയും റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും മറ്റ് ചില രാജ്യങ്ങളും സംയുക്തമായി പരിപാലിക്കുന്നയിടമാണ് ബഹിരാകാശ നിലയം. ഇവിടെ നിലവില്‍ രണ്ട് റഷ്യന്‍ സഞ്ചാരികളും ഒരു യൂറോപ്യന്‍ സഞ്ചാരിയും നാല് അമേരിക്കക്കാരുമാണുള്ളത്.
റഷ്യ യുക്രൈനില്‍ അധിനിവേശം തുടങ്ങിയത് മുതല്‍ അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. അമേരിക്കയും സഖ്യരാജ്യങ്ങളും യുക്രൈനിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നം ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കില്ലെന്ന നിലപാടായിരുന്നു ഇരു രാജ്യങ്ങളും ഇതുവരെ സ്വീകരിച്ചിരുന്നത്.
Content Highlights: NASA slams Russian cosmonauts for anti-Ukraine propaganda in space
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..