നാസയുടെ കണ്ണിൽ പെട്ട കാസ്പിയന്‍ കടലിന് മുകളിലെ വിചിത്ര മേഘം


ചിത്രത്തിന് നടുക്ക് വെള്ള നിറത്തിലുള്ള പെയിന്റില്‍ മുക്കിയ ബ്രഷുകൊണ്ട് സ്പര്‍ശിച്ചപോയുണ്ട് അത് കാണാന്‍. നല്ല കട്ടിയുള്ള കൃത്യമായ അരികുകളോടുകൂടിയുള്ള മേഘം. 

Image credit: Joshua Stevens / NASA

ലോകത്തിലെ ഏറ്റവും വലിയ തടാകമാണ് കാസ്പിയന്‍ കടല്‍. റഷ്യയുടേയും ഇറാന്റേയും ഇടക്ക് സ്ഥിതി ചെയ്യുന്ന ഈ ഉള്‍നാടന്‍ ഉപ്പ് തടാകത്തിന് മുകളില്‍ മേഘങ്ങള്‍ വരുന്നത് അസാധാരണമായൊരു കാര്യമല്ല. എന്നാല്‍ മെയ് എട്ടിന് നാസയുടെ മോഡറേറ്റ് റസലൂഷന്‍ ഇമേജിങ് സ്‌പെക്ട്രോറേഡിയോ മീറ്റര്‍ (മോഡിസ്) ഉപഗ്രഹം അസാധാരണമായ രൂപത്തിലുള്ള ഒരു മേഘത്തെ കാസ്പിയന്‍ കടലിന് മുകളില്‍ കണ്ടെത്തി. ചിത്രത്തിന് നടുക്ക് വെള്ള നിറത്തിലുള്ള പെയിന്റില്‍ മുക്കിയ ബ്രഷുകൊണ്ട് സ്പര്‍ശിച്ചപോയുണ്ട് അത് കാണാന്‍. നല്ല കട്ടിയുള്ള കൃത്യമായ അരികുകളോടുകൂടിയുള്ള മേഘം.

ഇതൊരു ചെറിയ സ്ട്രാറ്റോക്യമുലസ് ക്ലൗഡ് ആണെന്നാണ് എസ്ആര്‍ഒഎന്‍ നെതര്‍ലണ്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട ഫോര്‍ സ്‌പേസ് റിസര്‍ച്ചിലെ അന്തരീക്ഷ ശാസ്ത്രജ്ഞനായ ബാസ്റ്റ്യന്‍ വാന്‍ ഡീഡെന്‍ഹോവന്‍ പറയുന്നത്. ഒരു പഞ്ഞിക്കെട്ട് പോലെ കട്ടിയുള്ള മേഘത്തെയാണ് ക്യുമുലസ് മേഘം എന്ന് വിളിക്കുന്നത്. നല്ല തെളിഞ്ഞ കാലാവസ്ഥയുള്ള സമയങ്ങളില്‍ നീലാകാശത്ത് ഇത്തരത്തിലുള്ള മേഘങ്ങള്‍ ഉണ്ടാവാറുണ്ട്. ഇത്തരത്തിലുള്ള ക്യുമുലസ് മേഘങ്ങള്‍ നിരനിരയായി പാളികളായി കാണപ്പെടുന്നവയാണ് സ്ട്രാറ്റോക്യുമുലസ് മേഘങ്ങള്‍.

ഇങ്ങനെ നിരനിരയായി കൂടിച്ചേര്‍ന്ന സ്ട്രാറ്റോ ക്യുമലസ് മേഘങ്ങളുടെ കൂട്ടമാണ് ചിത്രത്തില്‍ കാണുന്നത്. ഏകദേശം 100 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന മേഘക്കൂട്ടമാണിത്. ഇത്തരം മേഘങ്ങള്‍ സാധാരണ 600 മീറ്റര്‍ മുതല്‍ 2000 മീറ്റര്‍ വരെ ഉയരത്തിലാണ് രൂപപ്പെടാറുള്ളത്. ചിത്രത്തിലുള്ള മേഘം ഏകദേശം 1500 മീറ്റര്‍ ഉയരത്തിലാണുള്ളത്.

മെയ് 28 ന് ഉച്ചയോടടുത്ത സമയത്താണ് ഈ ചിത്രം പകര്‍ത്തിയത്. ആ സമയം മേഘം കാസ്പിയന്‍ കടലിന് മുകളിലായിരുന്നു. ഉച്ചയോടുകൂടി ഇത് വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത്

പുലര്‍ച്ചെ, മുകളിലെ ചിത്രം എടുത്തപ്പോള്‍, മേഘം കാസ്പിയന്‍ കടലിന് മുകളിലായിരുന്നു. ഉച്ചയോടെ, അത് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയും സെന്‍ട്രല്‍ കാസ്പിയന്‍ തീരത്തിന് മുകളിലൂടെ നീങ്ങുകയും ചെയ്തു. ഉച്ചയോടെ, അത് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങി, കോക്കസസ് പര്‍വതനിരകളുടെ താഴ്വരയ്ക്ക് സമീപമുള്ള താഴ്ന്ന സമതലത്തിലൂടെ റഷ്യയിലെ മഖാച്കലയുടെ തീരത്തേക്ക് നീങ്ങി.

കാസ്പിയന്‍ തടാകത്തിന് മുകളിലുള്ള ചൂടുള്ളതും വരണ്ടതുമായ വായു തണുത്തതും ഈര്‍പ്പമുള്ളതുമായ വായുവുമായി കൂട്ടിമുട്ടുമ്പോഴാണ് മേഘം രൂപപ്പെടുന്നതെന്നാണ് വാന്‍ ഡീഡെന്‍ഹോവന്‍ പറയുന്നത്. ഇത്തരം മേഘങ്ങള്‍ ആഫ്രിക്കയുടെ തീരങ്ങളില്‍ സാധാരണയായി കാണാറുണ്ട് പക്ഷെ അവ കൂടുതല്‍ വലുതായിരിക്കുമെന്ന് മാത്രം.

Content Highlights: nasa satellite spots peculiar cloud over the Caspian Sea

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented