നമ്മളും സൂപ്പര്‍സോണിക്കില്‍ പറക്കുന്ന കാലം വരും; പ്രതീക്ഷയേകി നാസയുടെ എക്‌സ്-59 ക്വെസ്റ്റ്


2 min read
Read later
Print
Share

Photo: NASA | IANS

വാഷിങ്ടണ്‍: ഇന്ന് എക്‌സ്-1 പൈലറ്റുമാര്‍ക്ക് മാത്രം സാധിക്കുന്ന സൂപ്പര്‍ സോണിക് വിമാനങ്ങളില്‍ ഒരിക്കല്‍ നമ്മളെല്ലാവര്‍ക്കും ആകാശത്തിലൂടെ യാത്ര ചെയ്യാന്‍ സാധിച്ചേക്കും. നാസയുടെ എക്‌സ്59 ക്വെസ്റ്റ് (Quiet SuperSonic Technology) പദ്ധതിയിലൂടെ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന സൂപ്പര്‍സോണിക് വിമാനങ്ങള്‍ താമസിയാതെ യാഥാര്‍ത്ഥ്യമായേക്കും.

എക്‌സ്-59 പദ്ധതി രൂപകല്‍പന ചെയ്ത ലോഖീദ് മാര്‍ട്ടിന്‍, 2023-ഓടുകൂടി വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ആദ്യത്തെ സൂപ്പര്‍സോണിക് യാത്ര വളരെ വലിയൊരു നേട്ടമായിരുന്നു. ഇപ്പോള്‍ നമ്മള്‍ എത്ര ദൂരം സഞ്ചരിച്ചുവെന്ന് നോക്കൂ. ആ നേട്ടങ്ങളുടെ പരിസമാപ്തിയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. നാസയുടെ കാലിഫോര്‍ണിയയിലെ ആംസ്‌ട്രോംഗ് ഫ്‌ലൈറ്റ് റിസര്‍ച്ച് സെന്ററിലെ എയറോനോട്ടിക്കല്‍ എഞ്ചിനീയര്‍ കാതറിന്‍ ബാം പറഞ്ഞു.

സാധാരണ സൂപ്പര്‍സോണിക് വിമാനങ്ങള്‍ക്കുള്ളത് പോലെയുള്ള വലിയ ഹുങ്കാര ശബ്ദം ഇല്ലാത്ത ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന എക്‌സ്-59 വിമാനം യാഥാര്‍ത്ഥ്യമാക്കാനാണ് നാസ ക്വെസ്റ്റ് (Quesst) പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വലിയ ശബ്ദത്തെ തുടര്‍ന്നാണ് 1973 ല്‍ സൂപ്പര്‍സോണിക് വിമാനങ്ങള്‍ക്ക് നിരോധനം വന്നത്.

വിവിധ ജനവാസ മേഖലകള്‍ക്ക് മുകളിലൂടെ എക്‌സ്-59 വിമാനം പരീക്ഷണപ്പറത്തല്‍ നടത്തി. അവര്‍ എന്തെങ്കിലും ശബ്ദം കേട്ടുവെങ്കില്‍ അതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതികരണം തേടും. ഈ പ്രതികരണം അധികാരികള്‍ക്ക് കൈമാറുകയും നിരോധനം നീക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമെന്ന് നാസ പറഞ്ഞു.

നിരോധനം നീക്കിയാല്‍. അത് അത് ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവും. വ്യോമയാനകത്തിന്റെ പുതുയുഗത്തിന്റെ തുടക്കമാവും അത്. വിമാനയാത്രികര്‍ക്ക് സൂപ്പര്‍സോണിക് വിമാനത്തില്‍ യാത്ര ചെയ്യാനാവും. നാസ പറഞ്ഞു.

75 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാലിഫോര്‍ണിയയിലെ മരുഭൂമിയ്ക്ക് മുകളിലൂടെ ആദ്യ സൂപ്പര്‍സോണിക് വിമാനം പറന്നത്. 1947 ഒക്ടോബര്‍ 14 നായിരുന്നു അത്. അന്നത്തെ നാഷണല്‍ അഡൈ്വസറി കമ്മറ്റി ഫോര്‍ എയറോനോട്ടിക്‌സിലേയും (എന്‍എസിഎ), എയര്‍ഫോഴ്‌സിലെയും പുതിയതായി രൂപം നല്‍കിയ എക്‌സ്-1 സംഘമാണ് ശബ്ദവേഗത്തെ മറികടന്ന് അക്കാലത്ത് അപ്രാപ്യമെന്ന് കരുതിയ നേട്ടം കൈവരിച്ചത്. ശബ്ദവേഗ പരിമിതി വീണ്ടും മറികടക്കാനുള്ള ശ്രമമമാണ് എക്‌സ്-59 ക്വെസ്റ്റ് ദൗത്യം.


Content Highlights: NASA's X-59 quesst mission to break sound barrier again for future air travel

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
AI

1 min

നിര്‍മിത ബുദ്ധി  സാധ്യതകളും അപകടങ്ങളും; ഐഎച്ച്ആര്‍ഡി അന്താരാഷ്ട്ര കോണ്‍ക്ലേവ്

Sep 25, 2023


Big Billion Day Sale

1 min

ഐഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ് ! ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ സെയിൽ വരുന്നൂ

Sep 24, 2023


Gmail

1 min

ജിമെയില്‍ ആപ്പില്‍ പുതിയ ഫീച്ചര്‍, ഏറെ ഉപകാരപ്രദം

Sep 24, 2023


Most Commented