ചരിത്ര നേട്ടത്തില്‍ നാസ; സൂര്യനെ സ്പര്‍ശിക്കുന്ന ആദ്യ പേടകമായി 'പാര്‍ക്കര്‍'


കോറോണ എന്നറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിലൂടെ മുകളിലത്തെ പാളിയിലേക്ക് പേടകം പ്രവേശിച്ചു.

രിത്രത്തില്‍ ആദ്യമായി ഒരു മനുഷ്യനിര്‍മിത പേടകം സൂര്യനെ സ്പര്‍ശിച്ചു. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ആണ് ഈ നേട്ടം കൈവരിച്ചത്. സൗരയൂഥത്തില്‍ സൂര്യന്റെ സ്വാധീനമെന്തെന്ന് ഉള്‍പ്പടെ സൂര്യന്റെ രഹസ്യങ്ങള്‍ തേടിയാണ് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്.

കോറോണ എന്നറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിലൂടെ മുകളിലത്തെ പാളിയിലേക്ക് പേടകം പ്രവേശിച്ചു. ഇവിടുത്തെ കണങ്ങളും കാന്തിക മണ്ഡലവും പഠനവിധേയമാക്കി.



സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് 78.69 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍ വളരെ കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് പേടകം കൊറോണയിലൂടെ സഞ്ചരിച്ചത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ആവഷ്‌കരിക്കപ്പെട്ട അനേകം പദ്ധതികളിലൊന്നാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്.

സൂര്യന്റെ രഹസ്യങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് പേടകം വിക്ഷേപിച്ചത്. ഇതിനിടെ ഒമ്പത് തവണ പേടകം സൂര്യനെ വലം വെച്ചിട്ടുണ്ട്. 2025 ല്‍ ദൗത്യം അവസാനിക്കുന്നതിന് മുമ്പ് 15 തവണകൂടി പാര്‍ക്കര്‍ പേടകം സൂര്യനെ വലം വെക്കും.

ജനുവരിയില്‍ പേടകം വീണ്ടും സൂര്യനോട് അടുക്കും. ഉപരിതലത്തില്‍ 61.63 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍ പേടകം പ്രവേശിക്കും.

എട്ടാമത്തെ തവണ സൂര്യനെ ചുറ്റുന്നതിനിടയില്‍ 1.30 കോടി കിലോമീറ്റര്‍ ഉയരത്തിലെത്തിയപ്പോള്‍ പേടകം പ്രത്യേക കാന്തിക, കണികാ അവസ്ഥകളിലൂടെ കടന്നുപോയി. ഇതോടെയാണ് പേടകം സൂര്യന്റെ അന്തരീക്ഷത്തിലേക്ക് കടന്നതായി ശാസ്ത്രജ്ഞര്‍ അറിഞ്ഞത്.

Content Highlights: NASA's solar probe creates history, touches Sun's upper atmosphere

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented