Curiosity | NASA
ചൊവ്വയില്‍ നിന്ന് രണ്ട് മനോഹരമായ ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ച് നാസയുടെ ക്യൂരിയോസിറ്റി റോവര്‍. ചൊവ്വയിലെ മൗണ്ട് ഷാര്‍പ്പില്‍ നിന്നുള്ള ചിത്രങ്ങളാണ് അയച്ചത്. ലഭിച്ച ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നിറങ്ങള്‍ നല്കി ചൊവ്വയില്‍ നിന്നുള്ള പോസ്റ്റ് കാര്‍ഡ് തയ്യറാക്കിയിരിക്കുകയാണ് ക്യൂരിയോസിറ്റി മിഷന് സംഘാംഗങ്ങള്‍.
2021 നവംബര്‍ 16 ചൊവ്വയിലെ സമയം രാവിലെ 8.30 നും വൈകുന്നേരം 4.10 നും മാണ് ക്യൂരിയോസിറ്റി 360 ഡിഗ്രിയിലുള്ള പരിസര ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
റോവറിലുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ക്യാമറയ്ക്ക് ഈ ചിത്രങ്ങളില്‍ പരിസത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ട്. മലനിരകളും പാറക്കൂട്ടങ്ങളും മണ്ണും ചിത്രത്തില്‍ കാണാം.
ചിത്രത്തില്‍ മൗണ്ട് ഷാര്‍പ്പ് കാണാം. 2012 ഓഗസ്റ്റ് ആറിനാണ് ക്യൂരിയോസിറ്റി ഈ പര്‍വതത്തിന് സമീപത്ത് ലാന്‍ഡ് ചെയ്തത്.
മൗണ്ട് ഷാര്‍പ്പിന്റെ താഴ് വാരത്തില്‍ ദ്രാവകം ഉണ്ടായിരുന്നതിന്റെ തെളവുകള്‍ 2017 ല്‍ ക്യൂരിയോസിറ്റി കണ്ടെത്തിയിട്ടുണ്ട്. പണ്ട് കാലത്ത് ഇവിടെ ഒരു നദി ഉണ്ടായിരുന്നിരിക്കാമെന്നും സൂക്ഷ്മ ജീവികള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടെന്നുമുള്ള സൂചനയായിരുന്നു ഇത്. 2019 ല്‍ ഗെയ്ല് ഗര്‍ത്തതില്‍ നടത്തിയ പരിശോധനയില്‍ ചൊവ്വയില്‍ ഒരു കാലത്ത് തടാകം ഉണ്ടായിരുന്നുവെന്നതിനും തെളിവുകള്‍ കണ്ടെത്തി.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..