twitter.com/NASA
വാഷിങ്ടണ്‍: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ബഹിരാകാശദൗത്യമായ ആര്‍ട്ടെമിസ്-1 ഓറിയോണ്‍ പേടകം ഭൂമിയില്‍നിന്ന് 4.1 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് റെക്കോഡ് സൃഷ്ടിച്ചു. ഭൂമിയില്‍നിന്ന് നാലുലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച അപ്പോളോ 13-ന്റെ റെക്കോഡാണ് ആര്‍ട്ടെമിസ് തകര്‍ത്തത്.
അടുത്ത ആറുദിവസങ്ങള്കൂടി ഓറിയോണ്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരും. പിന്നീട് പേടകം ഭൗമപാതയിലേക്ക് കടന്ന് ഡിസംബര്‍ 11-ഓടെ ശാന്തസമുദ്രത്തില്‍ പതിക്കും.
മൂന്നുഘട്ടങ്ങളിലായി മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടമായ ആര്‍ട്ടെമിസ്-1 നവംബര്‍ 16-നാണ് ഫ്ളോറിഡയിലെ കേപ്പ് കെന്നഡി സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചത്. നാസയുടെ ഏറ്റവുംകരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റ(എസ്.എല്‍.എസ്)ത്തിലായിരുന്നു വിക്ഷേപണം.
Content Highlights: NASA's Artemis mission on way to Moon
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..