ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ ആദ്യചിത്രം പുറത്തുവിട്ട് നാസ


വരുംമാസങ്ങളില്‍ ദൂരദര്‍ശിനിയിലെ പ്രധാന കണ്ണാടിയുടെ 18 ഭാഗങ്ങളും കൃത്യമായി ക്രമീകരിക്കുകയും ഫോക്കസ് ചെയ്യപ്പെടുകയും ചെയ്യും.

Photo: NASA Webb Telescope

വാഷിങ്ടണ്‍: നാസയുടെ ഏറ്റവും പുതിയ ബഹിരാകാശ ദൂരദര്‍ശിനിയാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി (ജെ.ഡബ്ല്യു.എസ്.ടി). വിക്ഷേപണത്തിന് ശേഷം ഭ്രമണപഥത്തില്‍ വിജയകരമായി വിന്യസിച്ചു കഴിഞ്ഞ ദൂരദര്‍ശിനി പകര്‍ത്തിയ ആദ്യ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ദൂരദര്‍ശിനിയുടെ പ്രധാന കണ്ണാടി ക്രമീകരിക്കുന്നതിന്റെ ഘട്ടങ്ങളാണ് ചിത്രങ്ങളിലുള്ളത്.

JAMES WEBB
Photo: NASA

ഉര്‍സ മേജര്‍ എന്ന് വിളിക്കുന്ന എച്ച്ഡി84406 എന്ന നക്ഷത്ര വ്യൂഹത്തിന്റെ ചിത്രമാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പ് ആദ്യമായി പകര്‍ത്തിയത്. ഭൂമിയിൽനിന്ന്‌ 258 പ്രകാശ വര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

വരുംമാസങ്ങളില്‍ ദൂരദര്‍ശിനിയിലെ പ്രധാന കണ്ണാടിയുടെ 18 ഭാഗങ്ങളും കൃത്യമായി ക്രമീകരിക്കുകയും ഫോക്കസ് ചെയ്യപ്പെടുകയും ചെയ്യും. ജൂണ്‍ മാസത്തോടെ ശാസ്ത്ര നിരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ സാധിക്കും.

James Webb

ഇതുവരെയും ബഹിരാകാശത്തേക്ക് വിക്ഷേപിക്കപ്പെട്ട ഏറ്റവും വലിയ കണ്ണാടിയാണ് ജെയിംസ് വെബ്ബിന്റെ സ്വര്‍ണം പൂശിയ കണ്ണാടികള്‍. 21 അടി വലിപ്പമുണ്ട് ഇതിന്.

ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ പിന്‍ഗാമിയായാണ് ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പിനെ കണക്കാക്കുന്നത്. 1400 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഗാലക്‌സികളിലേക്കും നക്ഷത്രങ്ങളിലേക്കും ഈ ദൂരദര്‍ശിനി വെളിച്ചം വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്യഗ്രഹങ്ങളിലെ അന്തരീക്ഷത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കും ജീവസാധ്യതാ പഠനത്തിനും ഇത് സഹായിക്കും.

Content Highlights: NASA released first images from James Webb Space Telescope

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023

Most Commented