-
ലബനന്റെ തലസ്ഥാനമായ ബയ്റുത്തില്‍ ഓഗസ്റ്റ് നാലിനുണ്ടായ വന്‍ സ്ഫോടനത്തിന്റെ ആഘാതം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന ഭൂപടം പുറത്തുവിട്ട് നാഷണല്‍ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷന് (നാസ). സ്ഫോടനത്തില്‍ 170 ഓളം പേർ മരിക്കുകയും 3000 ത്തില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സിംഗപ്പുരിലെ എര്‍ത്ത് ഒബ്സര്‍വേറ്ററിയുമായി സഹകരിച്ച് നാസയുടെ അഡ്വാന്‍സ്ഡ് റാപ്പിഡ് ഇമേജിംഗ് ആന്‍ഡ് അനാലിസിസ് (ARIA) ടീം ശേഖരിച്ച സാറ്റലൈറ്റ്-ഡിറൈവ്ഡ് അപ്പര്‍ച്ചര്‍ റഡാര്‍ ഡാറ്റയാണ് മാപ്പ് നിര്‍മിക്കാന്‍ ഉപയോഗിച്ചത്.
ഈ മാപ്പിലൂടെ ഏറ്റവും കൂടുതല്‍ ആഘാതമേറ്റ സ്ഥലങ്ങള്‍ മനസിലാക്കാനും ജനങ്ങള്‍ക്ക് ആവശ്യമായ സഹായമെത്തിക്കാനും സാധിക്കും. നഗരത്തിലെ തുറമുഖത്തോട് ചേര്‍ന്നാണ് സ്ഫോടനം ഉണ്ടായത്. 150 ല്‍ കൂടുതല്‍ പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. നാസ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഭൂപടത്തില്‍ ചുവപ്പ് നിറം കാണുന്ന ഇടങ്ങളെല്ലാം തുറമുഖത്തോട് ചേര്‍ന്നുള്ളതും ആഘാതം ഏറ്റവും കൂടുതല്‍ ഉണ്ടായ ഇടവുമാണ്. ഓറഞ്ച് നിറത്തില്‍ കാണിച്ചിരിക്കുന്ന ഇടങ്ങള്‍ ആഘാതം താരതമ്യേന കുറഞ്ഞ ഇടങ്ങളാണ്. മഞ്ഞ നിറത്തിലുള്ള ഇടങ്ങളില്‍ ആഘാതം കുറവാണ്.
സ്ഫോടനത്തെ തുടര്‍ന്ന് നഗരത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന നിരവധി ഉപഗ്രഹ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഭൂമി കുലുക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ക്ക് സമാനമായ നാശനഷ്ടങ്ങളാണ് സ്ഫോടനം ബയ്റുത്ത് നഗരത്തിലുണ്ടാക്കിയത്. തുറമുഖത്തിന് സമീപം ശേഖരിച്ചിരുന്ന 2700 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്. 240 കിലോമീറ്റര്‍ ദൂരം വരെ സ്ഫോടനത്തിന്റെ പ്രകമ്പനം അറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Content Highlights: NASA released Beirut blast impact map
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..