രണ്ട് വിക്ഷേപണശ്രമങ്ങളും പരാജയം; ഈ മാസം ഇനി വിക്ഷേപണത്തിന് നാസ തിടുക്കം കാണിക്കില്ല


Photo:Gettyimages

വാഷിങ്ടണ്‍: ആദ്യ രണ്ട് വിക്ഷേപണ ശ്രമങ്ങള്‍ പരാജയപ്പെട്ട സ്ഥിതിയ്ക്ക് ഈ മാസം ആദ്യം ഇനി ആര്‍ട്ടെമിസ് 1 വിക്ഷേപണം നടത്തേണ്ടതില്ലെന്ന് നാസ തീരുമാനിച്ചു. ശനിയാഴ്ച നടത്താനിരുന്ന ആര്‍ട്ടെമിസ് 1 വിക്ഷേപണവും ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.

എഞ്ചിനീയര്‍മാര്‍ക്ക് ഇത്തവണയും ഹൈഡ്രജന്‍ ചോര്‍ച്ച തടയാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് എഞ്ചിന്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.

വരും ദിവസങ്ങളില്‍ ലോഞ്ച് പാഡ് 39ബി യില്‍ നിന്ന് ചോര്‍ച്ചയുള്ള ഇടം പരിശോധിക്കും. ഇതിന് ശേഷം ലോഞ്ച് പാഡില്‍ വെച്ച് തന്നെ അറ്റകുറ്റപ്പണി നടത്തണോ അതോ നിര്‍മാണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി പരിഹരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ ഫ്‌ളൈറ്റ് ടെര്‍മിനേഷന്‍ സിസ്റ്റത്തിന്റെ ബാറ്ററി മാറ്റി സ്ഥാപിക്കേണ്ടി വരികയാണെങ്കില്‍ അടുത്ത വിക്ഷേപണത്തിന് മുമ്പ് അത് വെഹിക്കിള്‍ അസംബ്ലി ബില്‍ഡിങിലേക്ക് തിരികെ കൊണ്ടുപോവേണ്ടി വരും. നിലവില്‍ 25 ദിവസം മാത്രമാണ് ഫ്‌ളൈറ്റ് ടെര്‍മിനേഷന്‍ സംവിധാനത്തിന് അംഗീകാരമുള്ളത്. പൊതു സുരക്ഷയ്ക്ക് വേണ്ടി എല്ലാ റോക്കറ്റിലും ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

രണ്ടാം വിക്ഷേപണ ശ്രമത്തിനിടെ ഹൈഡ്രജന്‍ നിറയ്ക്കാനും കളയാനും ഉപയോഗിക്കുന്ന 8 ഭാഗത്താണ് ചോര്‍ച്ച കണ്ടെത്തിയത്. മൂന്ന് തവണ ഈ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയം കണ്ടില്ലെന്ന് നാസ പറഞ്ഞു.

ആര്‍ട്ടെമിസ് 1 ന്റെ ഭ്രമണ പഥ ക്രമീകരണങ്ങള്‍ വളരെ സങ്കീര്‍ണമനായതിനാല്‍ സെപ്റ്റംബര്‍ ആറോടെ നാസ വിക്ഷേപണം നടത്തേണ്ടതുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് സാധിച്ചെന്ന് വരില്ല. ഇക്കാരണത്താല്‍ പദ്ധതി ഇനിയും വൈകാന്‍ സാധ്യതയുണ്ട്.


Content Highlights: NASA not to go for Artemis I launch in early Sep

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented