ആകാശത്തെ പറക്കും തളികകള്‍; അജ്ഞാതമായ കാഴ്ചകളുടെ ചുരുളഴിക്കാന്‍ പഠനവുമായി നാസ


Photo: Gettyimages

കാശത്ത് പലപ്പോഴായി പ്രത്യക്ഷപ്പെട്ടിട്ടുള്ള അജ്ഞാത വസ്തുക്കള്‍ അന്യഗ്രഹ ജീവികളുടെ പറക്കും തളികകളായിരിക്കാം എന്ന സിദ്ധാന്തം എല്ലാ കാലത്തും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ ആ വാദങ്ങള്‍ ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ല. അനുവാദമില്ലാതെ ആകാശത്തൂടെ പറത്തിയ രഹസ്യ വസ്തുക്കളാവാം അവ എന്നതാണ് യുക്തിഹിതമായ മറ്റൊരു വാദം. എന്നാല്‍ ആ വാദങ്ങള്‍ക്കും അടിവരയിടുന്ന തെളിവുകള്‍ കണ്ടെത്താനും സാധിച്ചിട്ടില്ല.

ഇപ്പോഴിതാ ആകാശത്ത് കാണപ്പെട്ട അജ്ഞാത പ്രതിഭാസങ്ങളെകുറിച്ചും അജ്ഞാതമായ പറക്കും വസ്തുക്കളെ കുറിച്ചും വിശദപഠനത്തിന് ഒരുങ്ങുകയാണ് നാസ. 16 അംഗങ്ങളുള്ള സംഘമാണ് ഇതിനായി തയ്യാറെടുത്തിരിക്കുന്നത്.അജ്ഞാതമായ ആകാശത്തെ കാഴ്ചകളുമായി ബന്ധപ്പെട്ട ഭാവി പഠനങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളാണ് ഈ സംഘം നടത്തുക. മുന്‍നിര ശാസ്ത്രജ്ഞര്‍, ഡാറ്റ അനലിസ്റ്റുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ദര്‍, വ്യോമയാന സുരക്ഷാ വിദഗ്ദര്‍ ഉള്‍പ്പടെ ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദരാണ് സംഘത്തിലുള്ളത്. ഇവരുടെ പഠന റിപ്പോര്‍ട്ട് 2023 പകുതിയോടെ പ്രസിദ്ധീകരിക്കും.

'ആകാശത്തെ അജ്ഞാതമായ പ്രതിഭാസങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങള്‍ മനസിലാക്കുന്നത് നമ്മുടെ ആകാശത്ത് എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ചുള്ള ശാസ്ത്രീയ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിന് സഹായമാണ്. വാഷിങ്ടണിലെ നാസ ആസ്ഥാനത്തെ സയന്‍സ് മിഷന്‍ ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്ററായ തോമസ് സര്‍ബച്ചെന്‍ പറഞ്ഞു.

ദേശ സുരക്ഷ, വ്യോമയാന സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടാണ് ആകാശത്തെ അജ്ഞാത പ്രതിഭാസങ്ങളെ പരിഗണിക്കുന്നത്. വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നാസയുടെ ഈ പഠനം.

നിലവില്‍ കാര്യമായ തെളിവുകളും വിവരങ്ങളും ഒന്നും ഇല്ലാത്തതിനാല്‍ ഇതുവരെ കണ്ട അജ്ഞാത വസ്തുക്കളെയും പ്രതിഭാസങ്ങളേയും വിശദീകരിക്കുന്നതും സ്ഥിരീകരിക്കുന്നതും ഏറെക്കുറെ അസാധ്യമാണ്. അതുകൊണ്ടുതന്നെ ഭാവിയില്‍ ഇത്തരം കാഴ്ചകളുടെ ചുരുളഴിക്കാന്‍ എന്തെല്ലാം സാധ്യമായ വിവരങ്ങള്‍ ശേഖരിക്കാം എന്ന് ഈ പഠനം നിര്‍ദേശിക്കും.

Content Highlights: NASA kicks off study to unravel UFO mysteries

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented