Photo: ESA
ജെയിംസ് വെബ് ദൂരദര്‍ശിനി വിന്യസിക്കുന്നത് വിജയകരമായി പൂര്‍ത്തിയാക്കി. ശനിയാഴ്ച ദൂരദര്‍ശിനിയുടെ പ്രധാന കണ്ണാടി കൂടിതുറന്നു. ദൂരദര്‍ശിനി വിന്യസിക്കുന്നതിന്റെ അവസാന ഘട്ടമായിരുന്നു ഇത്. രണ്ടാഴ്ചയെടുത്താണ് ദൂരദര്‍ശിനിയുടെ വിന്യാസം പൂര്‍ത്തിയാക്കിയത്.
ഇതിനകം 9.66 ലക്ഷം കിലോമീറ്റര്‍ ശൂന്യാകാശത്ത് യാത്ര ചെയ്തിട്ടുണ്ട്. ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലുതും ശക്തിയേറിയതുമായ ബഹിരാകാശ ദൂരദര്‍ശിനിയാണിത്. ആരിയന്‍ 5 വിക്ഷേപണ റോക്കറ്റില്‍ ദൂരദര്‍ശിനിയെ മടക്കിയൊതുക്കിയാണ് വിക്ഷേപിച്ചത്. വിക്ഷേപണം കഴിഞ്ഞത് മുതല്‍ ഓരോ ഭാഗങ്ങളായി നിവര്‍ത്തുന്ന ജോലിയിലായിരുന്നു ഗവേഷകര്‍.
ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പമുള്ള സണ്‍ഷീല്‍ഡും സെക്കന്‍ഡറി മിററും നേരത്തെ തുറന്നിരുന്നു. കഴിഞ്ഞയാഴ്ചയാണ് പ്രധാന കണ്ണാടി തുറക്കുന്ന ജോലികള്‍ ആരംഭിച്ചത്. പ്രപഞ്ചത്തിന്റെ ആഴങ്ങളില്‍ നിന്നുള്ള പ്രകാശം പിടിച്ചെടുക്കുകയാണ് ഈ വലിയ കണ്ണാടിയുടെ ജോലി. സ്വര്‍ണം പൂശിയ 18 ഭാഗങ്ങളാണ് ഈ കണ്ണാടിയ്ക്കുള്ളത്. കണ്ണാടിയുടെ ആദ്യ പാനല്‍ വെള്ളിയാഴ്ചയാണ് തുറന്നത് അഞ്ചര മണിക്കൂറോളം എടുത്തു ഇതിന്.

മുന്‍ നാസ അഡ്മിനിസ്ട്രേറ്ററുടെ പേരാണ് ഈ ദൂരദര്ശിനിയ്ക്ക് നല്‍കിയിരിക്കുന്നത്. ഇതിന് ലക്ഷ്യസ്ഥാനത്തേക്ക് എത്താന്‍ ഇനിയും 6.43 ലക്ഷം കിലോമീറ്ററിലേറെ ദൂരദര്ശിനിയ്ക്ക സഞ്ചരിക്കാനുണ്ട്. ഉപകരണങ്ങള്‍ ശരിയായി ക്രമീകരിക്കാന്‍ വീണ്ടും അഞ്ചോ ആറോ മാസങ്ങളെടുക്കും.
പ്രപഞ്ചത്തിലെ ഗാലക്സികളെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചുമുള്ള പഠനങ്ങള്‍ക്ക് ഒട്ടേറെ വിവരങ്ങള്‍ ഈ ദൂരദര്‍ശിനിയിലൂടെ ലഭ്യമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. നക്ഷത്രങ്ങള്‍ രൂപമെടുക്കുന്നതിനെ കുറിച്ചും മറ്റ് ഗ്രഹങ്ങളിലെ ജീവ സാധ്യതയെ കുറിച്ചുമെല്ലാം ജെയിംസ് വെബ് ടെലിസ്കോപ് പഠിക്കും.
Content Highlights: Nasa engineers complete the unfolding of the James Webb space telescope
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..