ആറുമാസം ബഹിരാകാശത്ത്; ക്രൂ ഫോർ തിരിച്ചെത്തി


ബഹിരാകാശ യാത്രികരായ (ഇടത്തുനിന്ന്) ജെസ്സിക്ക വാക്കിൻസ്, ബോബ് ഹൈൻസ്, ജ്വെൽ ലിൻഡ്‌ഗ്രെൻ, സാമന്ത ക്രിസ്‌റ്റോഫൊറെറ്റി എന്നിവർ തിരിച്ചെത്തിയപ്പോൾ | Photo: NASA

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 170 ദിവസം ചെലവഴിച്ച നാലംഗസംഘം സുരക്ഷിതരായി തിരിച്ചെത്തി. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ബോബ് ഹൈൻസ്, ജ്വെൽ ലിൻഡ്‌ഗ്രെൻ, ജെസ്സിക്ക വാക്കിൻസ്, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സാമന്ത ക്രിസ്റ്റോഫൊറെറ്റി എന്നിവരുൾപ്പെടുന്ന ‘ക്രൂ-4’ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാണ് ഭൂമിതൊട്ടത്. പാരച്യൂട്ടിന്റെ സഹായത്തോടെ പ്രാദേശികസമയം വെള്ളിയാഴ്ച വൈകീട്ട് 4.55-ന് ഫ്ലോറിഡയ്ക്കടുത്ത് ജാക്‌സൺവില്ല തീരത്തോടുചേർന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് പേടകം ഇറങ്ങിയത്. സ്പേസ് എക്സിന്റെ രക്ഷാബോട്ടുകൾ പേടകത്തെയും ബഹിരാകാശയാത്രികരെയും കരയ്ക്കെത്തിച്ചു. ഇതോടെ, നാസയുടെ നാലാം വാണിജ്യദൗത്യമാണ് പൂർത്തിയായത്.

തിരിച്ചെത്തിയ ബഹിരാകാശ യാത്രികരെ നാസ തലവൻ ബിൽ നെൽസൺ സ്വാഗതം ചെയ്തു. സംഘത്തിന്റെ ആറുമാസത്തെ പ്രവർത്തനങ്ങൾ ഭാവി ബഹിരാകാശദൗത്യങ്ങൾക്ക് കൂടുതൽ സഹായകമാകുമെന്നും ബിൽ നെൽസൺ പറഞ്ഞു.

ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഏപ്രിൽ 27-നാണ് ഫാൽക്കൺ-9 റോക്കറ്റിൽ ക്രൂ-4 പുറപ്പെട്ടത്. ദൗത്യത്തിന്റെ ഭാഗമായി 11 കോടി കിലോമീറ്ററിലധികം ഇവർ സഞ്ചരിച്ചു. രണ്ട് യാത്രകളിലായി 369 ദിവസം ബഹിരാകാശത്ത് തങ്ങിയ ക്രിസ്റ്റോഫൊറെറ്റി ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് തങ്ങുന്ന രണ്ടാം വനിതയായി.

Content Highlights: nasa crew 4 returned to earth

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented